രജിനികാന്ത്- മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത് 1991ല്‍ റിലീസായ ചിത്രമാണ് ദളപതി. മഹാഭാരതകഥയിലെ കര്‍ണന്റെയും ദുര്യോധനനന്റെയും സൗഹൃദത്തെ പുതിയ കാലത്തിലേക്ക് പറിച്ചുനട്ട മണിരത്നം മാജിക്കായിരുന്നു ദളപതി. സൂര്യ എന്ന കഥാപാത്രമായി രജിനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയും അണിനിരന്ന ചിത്രം അക്കാലത്തെ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രൊമോഷന് പരിപാടിക്കിടെ ദളപതിയുടെ റീമേക്കില്‍ ഏത് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വേണമെന്ന ചോദ്യത്തിന് ദുല്‍ഖര്‍ പറഞ്ഞ മറുപടിയാണ് വൈറലായിരിക്കുന്നത്. തെലുങ്ക് താരങ്ങളായ ജൂനിയര്‍ എന്‍.ടി.ആര്, അല്ലു അര്ജുന്, റാണാ ദഗ്ഗുബട്ടി എന്നിവരായിരുന്നു അവതാരക കൊടുത്ത ഓപ്ഷനുകള്‍. മമ്മൂട്ടിയുടെ റോള്‍ ദുല്‍ഖറിന് കിട്ടിയാല്‍ രജിനികാന്തിന്റെ റോള്‍ ആര് ചെയ്യുമെന്നായിരുന്നു ചോദ്യം.
അല്ലുവിനെയും എന്‍.ടി.ആറിനെയും മാറ്റിനിര്‍ത്തിക്കൊണ്ട് റാണയെയാണ് ദുല്‍ഖര്‍ തെരഞ്ഞെടുത്തത്. റാണ ഇപ്പോള്‍ തെലുങ്കിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണെന്നും അയാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഏറ്റവും പറ്റിയ സമയം ഇതാണെന്നും ദുല്‍ഖര്‍ പറഞ്ഞു. തന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ നടന് കൂടിയാണ് റാണയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘ദളപതി എന്നത് എക്കാലത്തെയും ക്ലാസിക്കായി വാഴ്ത്തപ്പെട്ട സിനിമയാണ്. വാപ്പച്ചി ചെയ്തുവെച്ചത് പോലയൊന്നും എനിക്ക് ചെയ്യാന്‍ കഴിയില്ല. ആ സിനിമ റീമേക്ക് ചെയ്യുമ്പോള്‍ വാപ്പച്ചിയുടെ റോള്‍ എനിക്ക് കിട്ടിയാല്‍ സന്തോഷം തന്നെ. രജിനി സാര്‍ ചെയ്ത ദേവ എന്ന കഥാപാത്രത്തിലേക്ക് ഞാന്‍ സജസ്റ്റ് ചെയ്യുക റാണാ ദഗ്ഗുബട്ടിയുടെ പേരായിരിക്കു. അല്ലുവും താരകും നല്ല സ്റ്റാറുകളാണ്.
പക്ഷേ റാണയുമായി വര്‍ക്ക് ചെയ്യാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഇതാണെന്നാണ് എനിക്ക് തോന്നുന്നത്. പല സിനിമകളിലും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് നമ്മളെയെല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എനിക്ക് വളരെയധികം ഇഷ്ടമുള്ള നടന്മാരില് ഒരാളാണ് റാണ. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് എന്ജോയ് ചെയ്യാനാകും.
Content Highlight: Dulquer Salmaan says if Thalapathi movie will remake he wish Rana Daggubatti to do the role of Rajni