മകള്‍ മറിയവുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. മറിയം തന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുമെന്നും അവള്‍ കാരണം തന്റെ ഫില്‍മോഗ്രഫി ഗൂഗിള്‍ ചെയ്യാറുണ്ടെന്നും ഗുഡ്‌ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
‘ഒരു രാജകുമാരിയെ ആണ് ഞാന്‍ വളര്‍ത്തുന്നത്. അവള്‍ക്കൊപ്പം വളരെ കുറച്ച് സമയം മാത്രമാണ് എനിക്ക് ചിലവഴിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് അമാലിന് ഇരട്ടി പണി എടുക്കേണ്ടി വരുന്നുണ്ട്. അമാല്‍ കുറച്ച്കൂടി സ്ട്രിക്റ്റാവും. ഞാന്‍ വന്ന് അതെല്ലാം കളയും.
വളരെ ഇന്ററസ്റ്റിങ്ങായ ഒരളാണ് മറിയം. എന്റെ ചേച്ചിയുടെ കുട്ടികളുമുണ്ട്. അവരെല്ലാം ചെറിയ കുട്ടികളാണ്. അവരെ നിരീക്ഷിക്കാന്‍ രസമാണ്. അവര്‍ വളരും തോറും കൂടുതല്‍ അത്ഭുതപ്പെടുത്തും. വളരെ ക്രിയേറ്റീവാകും, ജിജ്ഞാസ ഉണ്ടാവും.
മറിയം എന്നോട് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കും. പുള്ളിക്കാരി കാരണം ഞാന്‍ എന്റെ തന്നെ ഫില്‍മോഗ്രഫി എടുത്തുനോക്കാറുണ്ട്. ഏതാണ് രണ്ടാമത്തെ ചിത്രം, ആ സിനിമയില്‍ എന്താണ് പേര്, ഈ പാട്ട് ആരാണ് പാടിയത്, ഇതൊന്നും എനിക്ക് ഓര്‍മയുണ്ടാവില്ല. എന്റെ സിനിമകള്‍ ഞാന്‍ തന്നെ ഗൂഗിള്‍ ചെയ്യും. അവള്‍ ചോദിക്കുന്നതൊന്നും എനിക്കറിയില്ല.
എല്ലാ ഭാഷയിലുമുള്ള എന്റെ സിനിമകളിലെ പാട്ടുകള്‍ അവള്‍ കേള്‍ക്കും. ഇപ്പോള്‍ സീതാ രാമത്തിലെ പാട്ടുകളാണ് കേള്‍ക്കാറുള്ളത്,’ ദുല്‍ഖര്‍ പറഞ്ഞു. ഈ കൊച്ചുകുട്ടിയാണ് ദുല്‍ഖറിന്റെ ഏറ്റവും വലിയ ഫാന്‍ ഗേളെന്ന് അവതാരക പറഞ്ഞപ്പോള്‍ തീര്‍ച്ചയായും എന്നാണ് താരം മറുപടി പറഞ്ഞത്.
സീതാ രാമത്തിന്റെ വിജയത്തിനു പിന്നാലെയെത്തിയ ദുല്‍ഖറിന്റെ ഹിന്ദി ചിത്രം ചുപ് മികച്ച അഭിപ്രായമാണ് നേടുന്നത്. ഫ്‌ളവര്‍ ഷോപ്പ് നടത്തുന്ന ഡാനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആര്‍. ബല്‍കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: dulquer salmaan says his doughter mariyam is the biggest fan girl of him