Entertainment news
'അരവിന്ദ് കരുണാകരന്‍ ചാര്‍ജ് എടുക്കുന്നത് നീട്ടി'; ഒമിക്രോണ്‍ ഭീഷണിയില്‍ ദുല്‍ഖറിന്റെ സല്യൂട്ട് റിലീസ് മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 10, 11:31 am
Monday, 10th January 2022, 5:01 pm

കൊച്ചി: കുറുപ്പിന്റെ വമ്പന്‍ വിജയത്തിന് ശേഷം റിലീസിനൊരുങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ട് റിലീസ് മാറ്റി. ഒമിക്രോണ്‍ ഉയര്‍ത്തിയ ഭീഷണിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്.

എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്നാണ് ഈ വാര്‍ത്ത പുറത്തു വിട്ട് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.് ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടിയതോടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളായ ആര്‍.ആര്‍.ആര്‍, വാലിമൈ തുടങ്ങിയ ചിത്രങ്ങളും റിലീസ് മാറ്റിയിരുന്നു.

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം – അസ്‌ലം പുരയില്‍, മേക്കപ്പ് – സജി കൊരട്ടി, വസ്ത്രാലങ്കാരം – സുജിത് സുധാകരന്‍, ആര്‍ട്ട് – സിറില്‍ കുരുവിള, സ്റ്റില്‍സ് – രോഹിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ധു പനയ്ക്കല്‍. പി.ആര്‍.ഒ – മഞ്ജു ഗോപിനാഥ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Dulquer Salmaan Salute Movie release postponed due to Omicron threat