മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ഏത് സിനിമക്കും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാന്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്കാണ് സാധിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കര്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. താരത്തിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം ലക്കി ഭാസ്‌കറിലൂടെ പിറവിയെടുത്തിരുന്നു.
എന്നാല്‍ ഇതിന് പുറമെ മറ്റ് പല ബോക്‌സ് ഓഫീസ് റെക്കോഡുകളും ദുല്‍ഖര്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ ഇതിനോടകം 15 കോടിക്കുമുകളില്‍ കളക്ട് ചെയ്തുകഴിഞ്ഞു. ഇതോടെ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ഏറ്റവുമധികം 10 കോടിക്കുമുകളില്‍ കളക്ഷനുള്ള മലയാളത്തിലെ സോളോ ഹീറോയായി ദുല്‍ഖര്‍ മാറി. 2020ല്‍ പുറത്തിറങ്ങിയ കണ്ണും കണ്ണും കൊള്ളൈയടിത്താലാണ് തമിഴ്‌നാട്ടില്‍ നിന്ന് 10 കോടി നേടിയ ആദ്യ ദുല്‍ഖര്‍ ചിത്രം.
സോളോ ഹീറോ എന്ന നിലയില്‍ തമിഴ്‌നാട്ടില്‍ ഒരു മലയാളനടന്‍ നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷനും ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കി. ഫഹദ് ഫാസിലിനെ മറികടന്നാണ് ദുല്‍ഖര്‍ ഈ നേട്ടത്തിലെത്തിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ആവേശം തമിഴ്‌നാട്ടില്‍ നിന്ന് 11 കോടിയാണ് നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ നിന്ന് 60 കോടിക്കുമുകളില്‍ കളക്ട് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.
തെലുങ്കിന് പിന്നാലെ തമിഴ്‌നാട്ടിലും തന്റെ ബോക്‌സ് ഓഫീസ് പവര്‍ എല്ലാവര്‍ക്കും ദുല്‍ഖര്‍ തെളിയിച്ചുകൊടുത്ത വര്‍ഷമാണ് 2024. മുമ്പ് രണ്ടുതവണ കൈയകലത്തില്‍ നഷ്ടമായ 100 കോടി ചിത്രം എന്ന നേട്ടം ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുകയാണ്. കുറുപ്പ് 88 കോടിയും സീതാ രാമം 94 കോടിയും നേടി കളക്ഷന്‍ അവസാനിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഒരു മലയാളനടന്‍ അന്യഭാഷയില്‍ ലീഡ് റോള്‍ ചെയ്ത് നേടിയ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ദുല്‍ഖര്‍ തന്റെ പേരിലാക്കിയത്. ഈ റെക്കോഡ് മലയാളത്തില്‍ മറ്റൊരു നടന്‍ തകര്‍ക്കുക എന്നത് താരതമ്യേന അസാധ്യമാണ്. ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ തെലുങ്കിലെ ടൈര്‍ 2 നടന്മാരില്‍ മുന്‍പന്തിയിലേക്ക് കുതിക്കാനും ദുല്‍ഖറിന് സാധിച്ചു. തെലുങ്കിലെ സീനിയര്‍ താരങ്ങളായ നാഗാര്‍ജുന, രവി തേജ എന്നിവര്‍ക്ക് പോലും ഇതുവരെ 100 കോടി നേടാന്‍ സാധിക്കാത്തിടത്താണ് ദുല്‍ഖറിന്റെ മാസ് എന്‍ട്രി.
Content Highlight: Dulquer Salmaan’s Lucky Bhasker collected 15 crores from Tamil Nadu Box office