യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഒന്നാമതായി ദുല്‍ഖര്‍ സല്‍മാന്‍; പ്രതീക്ഷ നല്‍കി ലക്കി ഭാസ്‌കര്‍
Entertainment
യൂട്യൂബ് ട്രെന്‍ഡിങ്ങിലും ഒന്നാമതായി ദുല്‍ഖര്‍ സല്‍മാന്‍; പ്രതീക്ഷ നല്‍കി ലക്കി ഭാസ്‌കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd October 2024, 1:40 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌കറിന്റെ ട്രെയ്‌ലര്‍ യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലര്‍, 24 മണിക്കൂര്‍ കഴിയുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ നാല് ഭാഷകളില്‍ നിന്നുമായി 25 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം യൂട്യൂബില്‍ നേടിയത്. വെങ്കി അറ്റ്‌ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം റിലീസ് ചെയ്യുക ഒക്ടോബര്‍ 31ന് ദീപാവലിക്കാണ്.


ചിത്രം കേരളത്തിലും ഗള്‍ഫിലും വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. സസ്പെന്‍സും ത്രില്ലും ഡ്രാമയും കൊണ്ട് യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ആകര്‍ഷിച്ച ഇതിന്റെ ട്രെയ്‌ലര്‍, ഭാസ്‌കര്‍ കുമാര്‍ എന്ന ദുല്‍ഖര്‍ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നടക്കുന്ന ചില അസാധാരണ സംഭവങ്ങളാണ് കാണിക്കുന്നത്.

നായികാ വേഷം ചെയ്യുന്ന മീനാക്ഷി ചൗധരിയുമൊത്തുള്ള ദുല്‍ഖറിന്റെ രംഗങ്ങളും ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് ലക്കി ഭാസ്‌കര്‍ നിര്‍മിച്ചിരിക്കുന്നത്.

ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസാണ്. ഹൈപ്പര്‍ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ലക്കി ഭാസ്‌കര്‍ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തും. ഛായാഗ്രഹണം – നിമിഷ് രവി, സംഗീത സംവിധാനം – ജി.വി. പ്രകാശ് കുമാര്‍, എഡിറ്റിങ് – നവീന്‍ നൂലി, കലാസംവിധാനം – ബംഗ്ലാന്‍, പി.ആര്‍.ഒ. – ശബരി.

Content Highlight: Dulquer Salmaan’s Lucky Baskhar Movie Trailer Goes Trending In YouTube