| Friday, 26th March 2021, 6:28 pm

'36 വര്‍ഷങ്ങള്‍, 300 ടിപ് ഓഫ്‌സ്, 1000 യാത്രകള്‍'; കുറുപ്പിനെ കാണിച്ചുതരുന്ന ട്രെയ്‌ലര്‍, തിളങ്ങി ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പിന്റെ ടീസര്‍ പുറത്തിറങ്ങി. കുറുപ്പിനെ അന്വേഷിച്ചിറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നരേഷനിലൂടെയാണ് ടീസര്‍ ചിത്രത്തെ പരിചയപ്പെടുത്തുന്നത്.

സുകുമാര കുറുപ്പായി ദുല്‍ഖര്‍ സല്‍മാനെത്തുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. ഇരുവരെയും മാസ് ലുക്കില്‍ ടീസര്‍ അവതരിപ്പിക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, സണ്ണി വെയ്ന്‍  എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസറിലെ വ്യത്യസ്തമായ പശ്ചാത്തലസംഗീതവും ഏറെ ആകര്‍ഷണീയമാണ്.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്. 35 കോടി മുടക്കുമുതലുള്ള ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ്.

ജിതിന്‍ കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവര്‍ തിരക്കഥയുമൊരുക്കുന്നു. നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്. പാലക്കാട്, ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Dulquer Salmaan’s Kurup movie teaser out

We use cookies to give you the best possible experience. Learn more