| Tuesday, 22nd August 2023, 3:13 pm

പ്രീ ബുക്കിങ്ങില്‍ 2.5 കോടിയില്‍പ്പരം കളക്ഷന്‍; ടിക്കറ്റ് വില്‍പനയില്‍ പുതിയ റെക്കോര്‍ഡുമായി കൊത്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയത് മുതല്‍ ഈ നിമിഷം വരെ ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ആദ്യ ചിത്രമായിമാറി കിങ് ഓഫ് കൊത്ത. ചിത്രം പ്രീബുക്കിങ്ങില്‍ മാത്രം 2.5 കോടിയില്‍പ്പരം കളക്ഷന്‍ നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഹൈ ബജറ്റഡ് ചിത്രം തിയേറ്ററില്‍ എത്താന്‍ ഇനി രണ്ട് നാള്‍ മാത്രമേ ബാക്കിയുള്ളു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ മുതല്‍ ത്രിപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയില്‍ വരെ കിങ് ഓഫ് കൊത്തയുടെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള പ്രചരണപരിപാടികള്‍ സജീവമായിരുന്നു.

ചൊവ്വാഴ്ച ദുബായിലെ ഓറിയോണ്‍ മാളില്‍ വൈകിട്ട് കിംഗ് ഓഫ് കൊത്തയുടെ താരങ്ങള്‍ ഒരുമിക്കുന്ന വമ്പന്‍ പ്രീ റിലീസ് ഇവന്റാണ് നടക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന മലയാളത്തിലെ കള്‍ട്ട് ക്ലാസിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും.

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മിക്കുന്ന കിംഗ് ഓഫ് ദുല്‍ഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Content Highlight: dulquer salmaan’s  king of kotha earn 2.5 crore collection in pre-booking

Latest Stories

We use cookies to give you the best possible experience. Learn more