| Tuesday, 31st January 2023, 5:34 pm

അനൗണ്‍സ്‌മെന്റുകള്‍ ഇഷ്ടമല്ല, എന്റെ സിനിമ വന്നാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ന് മലയാളം താരങ്ങളിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്നെ കാണാനായി തടിച്ചുകൂടുന്ന ജനങ്ങളോടും ആരാധകരോടുമുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടുകൂടിയാണ്. സോഷ്യല്‍ മീഡിയയിലും ഡി.ക്യു ആരാധകരോട് സംവദിക്കാറുണ്ട്.

ഒരു ആരാധകന്റെ കമന്റിന് ദുല്‍ഖര്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. ‘താങ്ങളുടെ അടുത്ത പ്രോജക്ടിന് വേണ്ടി കാത്തിരിക്കുകയാണ്. 2022ലെ താങ്കളുടെ സിനിമകളെല്ലാം കണ്ടു. എല്ലാം ഒന്നിനൊന്ന് മികച്ചത്,’ എന്നായിരുന്നു കമന്റ്.

ഇതിന് മറുപടിയായി പ്രഖ്യാപനങ്ങളില്‍ താല്‍പര്യമില്ലെന്നായിരുന്നു ദുല്‍ഖര്‍ മറുപടി നല്‍കിയത്. ‘എനിക്ക് അനൗണ്‍സ്‌മെന്റുകളില്‍ താല്‍പര്യമില്ല. ഒരു സിനിമ വരുകയാണെങ്കിലോ റിലീസിനൊരുങ്ങുകയാണെങ്കിലോ അതിനെ പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കും,’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ട്വിറ്ററില്‍ ആരാധകരുമൊത്തുള്ള ക്യു ആന്‍ഡ് എയിലാണ് ദുല്‍ഖറിന്റെ മറുപടി. സീതാരാമം രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് അങ്ങനെ വന്നാല്‍ അതില്‍ ഞാനുണ്ടാകുമോ എന്നാണ് ദുല്‍ഖര്‍ തിരിച്ച് ചോദിച്ചത്.

ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തക്ക് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. സീ സ്റ്റുഡിയോസ് ആദ്യമായി മലയാളസിനിമക്കൊപ്പം കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ഇത്. ഹേയ് സിനാമിക, സീതാ രാമം, ചുപ് എന്നീ മറ്റു ഭാഷ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ഐശ്വര്യ ലക്ഷ്മി, ശാന്തി കൃഷ്ണ, ഗോകുല്‍ സുരേഷ്, ധ്രുവ് വിക്രം, ചെമ്പന്‍ വിനോദ് ജോസ്, ഷബീര്‍ കല്ലറക്കല്‍, നൈല ഉഷ, സുധി കോപ്പ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: dulquer salmaan reply for his next project

We use cookies to give you the best possible experience. Learn more