കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും പോരാട്ടത്തിന്റെ കഥ പറഞ്ഞ് ദുല്‍ഖര്‍; വീഡിയോ
Dulquer Salmaan
കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും പോരാട്ടത്തിന്റെ കഥ പറഞ്ഞ് ദുല്‍ഖര്‍; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 21, 10:19 am
Saturday, 21st August 2021, 3:49 pm

കൊച്ചി: കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും പോരാട്ടത്തിന്റെ കഥ പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. ഗോഡ്സില്ല വേഴ്സസ് കോംഗ് എന്ന സിനിമയുടെ ട്രൈലറാണ് ദുല്‍ഖര്‍ തമിഴില്‍ വിവരിച്ചത്.

തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടിയാണ് ദുല്‍ഖര്‍ ഗോഡ്സില്ല വേഴ്സസ് കോംഗിന്റെ പ്രമോഷന്‍ ചെയ്തിട്ടുള്ളത്.

ആമസോണ്‍ പ്രൈം വീഡിയോസിന് വേണ്ടി കോംഗിന്റെയും ഗോഡ്സില്ലയുടേയും ഇതിഹാസ തുല്യമായ മത്സരം സ്വന്തം ശബ്ദത്തില്‍ വിവരിച്ചു എന്നാണ് താരം വീഡിയോയുടെ കൂടെ ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

കിംഗ് കോംഗിന്റെയും ഗോഡ്സില്ലയുടെയും ഉത്ഭവവും ആദ്യകാലവും മനുഷ്യര്‍ അവരെ ആരാധിച്ചിരുന്ന കാലം തുടങ്ങി അവരുടെ പോരാട്ടങ്ങളുടെ കഥ അതീവ രസകരമായിട്ടാണ് താരം വിവരിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് പോസ്റ്റിനു കീഴില്‍ അഭിപ്രായങ്ങളുമായി എത്തിയിട്ടുള്ളത്. ‘അണ്ണാ റൊമ്പ അഴകാറിക്ക്’, ‘ചേട്ടന്‍ മലയാളം മറന്നോ’ തുടങ്ങി ഒട്ടേറെ രസകരമായ കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നു.

ആഡം വിംഗ്ഗാര്‍ഡ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍, ആക്ഷന്‍ സിനിമയാണ് ഗോഡ്സില്ല വേഴ്സസ് കോംഗ്. റബേക്ക ഹാള്‍, അലക്സാണ്ടര്‍ സ്‌കാസ്ഗാര്‍ഡ്, മില്ലി ബോബി ബ്രൗണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dulquer Salmaan narrates Legends of the Monsterverse