| Thursday, 14th September 2023, 11:20 am

ചെറുപ്പത്തില്‍ കുട്ടികളെ പോലെ ഡ്രസ് ചെയ്യുന്നത് ഇഷ്ടമല്ല, വാപ്പച്ചിയെ പോലെ നടക്കാനായിരുന്നു ആഗ്രഹം: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഡ്രസിങ് സ്‌റ്റൈലിനെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ചെറുപ്പം മുതല്‍ തന്നെ മമ്മൂട്ടിയെ കണ്ടാണ് വളര്‍ന്നതെന്നും അന്നേ അദ്ദേഹത്തെ പോലെ ഡ്രസ് ചെയ്യാനാണ് താല്‍പര്യപ്പെട്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാവുമ്പോള്‍ പുറത്തുള്ളവര്‍ക്കുള്ള റിയാക്ഷന്‍ തന്നെയാണ് തനിക്കുണ്ടാകുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു. കിങ് ഓഫ് കൊത്ത റിലീസിനോട് ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ചെറുപ്പം മുതലേ ഇത് കണ്ടിട്ടാണ് ഞാന്‍ വളര്‍ന്നത്. എന്റെ സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സ് വാപ്പച്ചി ആയിരുന്നു. ഓര്‍മ വെച്ച നാള്‍ മുതലേ ഉടുപ്പുകള്‍ ശ്രദ്ധിക്കും. വാപ്പച്ചിയെ പോലെ ഡ്രസ് ചെയ്യണമെന്ന് വിചാരിക്കും. ചെറുപ്പത്തിലും കുട്ടികളെ പോലെ ഡ്രസ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. വാപ്പച്ചിയെ പോലെ ഡ്രസ് ചെയ്യാനായിരുന്നു ആഗ്രഹം, ഒരു വലിയ ആളെ പോലെ. അങ്ങനെയായിരുന്നു എന്റെ ചിന്ത. ഇന്നും വാപ്പച്ചിയുടെ ഒരു ചിത്രം വൈറലാവുമ്പോള്‍ പുറത്തുള്ള ആളുകളുടെ റിയാക്ഷന്‍ തന്നെയാവും എനിക്കും.

ഏതെങ്കിലും പരിപാടിക്ക് ഞാനോ വീട്ടിലുള്ള സ്ത്രീകളോ ഒക്കെ ഒരുങ്ങുമ്പോള്‍ വാപ്പച്ചി അതെല്ലാം നോക്കിക്കൊണ്ടിരിക്കും. ആരോടെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കും. എല്ലാവരും ഒരുങ്ങിക്കഴിയുമ്പോള്‍ കഴിഞ്ഞോ, എനിക്കൊരു അഞ്ച് മിനിട്ട് എന്ന് പറഞ്ഞ് പോകും. അല്ല പിന്നെ എന്ന രീതിയിലാണ് പുറത്തേക്ക് വരുന്നത്. അപ്പോള്‍ തന്നെ നമുക്ക് അറിയാം, ഇനി എന്താണ് നടക്കാന്‍ പോകുന്നതെന്ന്. ഞങ്ങള്‍ പിറകേ വന്നോളാം, വേണേല്‍ മുന്നില്‍ പൊക്കോ എന്നൊക്കെ ഞങ്ങള്‍ പറയും,’ ദുല്‍ഖര്‍ പറഞ്ഞു.

കിങ് ഓഫ് കൊത്തയാണ് ഒടുവില്‍ പുറത്ത് വന്ന ദുല്‍ഖര്‍ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായത്. ഗോകുല്‍ സുരേഷ്, ഷമീര്‍ കല്ലറക്കല്‍, ഷമ്മി തിലകന്‍, അനിഖ സുരേന്ദ്രന്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തെലുങ്ക് ചിത്രം കാന്താ, തമിഴ് ചിത്രം ലക്കി ഭാസ്‌കര്‍ എന്നിവയാണ് അനൗണ്‍സ് ചെയ്ത ദുല്‍ഖറിന്റെ പുതിയ പ്രൊജക്ടുകള്‍.

Content Highlight: Dulquer Salmaan is talking about Mammootty’s dressing style

We use cookies to give you the best possible experience. Learn more