അഭിനയിത്തിന് പുറമേ തന്റെ വണ്ടി പ്രാന്ത് കൊണ്ട് കൂടി ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കഴിഞ്ഞ ദിവസം ബി.ബി.സി ടോപ് ഗിയര്‍ ഇന്ത്യയുടെ മൂന്നാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ എഡിഷനിലെ കവര്‍ പിക് ദുല്‍ഖര്‍ സല്‍മാനായിരുന്നു.
ടോപ്പ് ഗിയര്‍ ഇന്ത്യയുടെ കവര്‍ പിക്കിലെത്തുന്ന ആദ്യത്തെ സൗത്ത് ഇന്ത്യന്‍ താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് ദുല്‍ഖര്‍. ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
ടോപ്പ് ഗിയറിന്റെ ക്ഷണപ്രകാരം ഇപ്പോള്‍ ദുബായ് ഓട്ടോഡ്രോം സര്‍ക്യൂട്ടില്‍ ഡ്രൈവ് ചെയ്യാന്‍ എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ഇതിന്റെ വീഡിയോ ടോപ് ഗിയര്‍ ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. ടോപ് ഗിയര്‍ ഇന്ത്യയുടെ ചീഫ് എഡിറ്റര്‍ രമേശ് സോമാനിയുമൊത്താണ് ദുല്‍ഖര്‍ ഡ്രൈവ് ചെയ്യാനെത്തിയിരിക്കുന്നത്.
ഓഡി ആര്‍.എസ്. ഇ ട്രോണ്‍ ജി.ടിയാണ് ദുല്‍ഖര്‍ ഓടിക്കുന്നത്. ഇരുവരും മാറിമാറി കാറോടിക്കുന്നുണ്ട്. ആദ്യം ഡ്രൈവ് ചെയ്ത സോമാനി സേഫായി കാറോടിച്ച് ഒരു മിനിട്ട് 52 സെക്കന്റ് കൊണ്ട് ട്രാക്ക് കവര്‍ ചെയ്തു.
എന്നാല്‍ ഡ്രൈവിങ് സീറ്റിലെത്തിയതോടെ ചീറി പാഞ്ഞ ദുല്‍ഖര്‍ ഈ ദൂരം ഒരു മിനിട്ട് 32 സെക്കന്റില്‍ തീര്‍ത്തു. ഇങ്ങനെ ഒരു അവസരം തന്നതിന് ടോപ് ഗിയറിനോട് ദുല്‍ഖര്‍ നന്ദിയും പറയുന്നുണ്ട്.
2023ലെ ബി.ബി.സി ടോപ് ഗിയര്‍ ഇന്ത്യ അവാര്‍ഡ് നേരത്തെ ദുല്‍ഖര്‍ സല്‍മാനായിരുന്നു സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ പെട്രോള്‍ഹെഡ് ആക്ടര്‍ പുരസ്‌കാരമാണ് ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത്. ടോപ് ഗിയര്‍ മാഗസിന്റെ 40 പുരസ്‌കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്.
Content Highlight: dulquer salmaan drives audi rs e tron gt-video