ഈ ചോദ്യം നിങ്ങള്‍ വാപ്പച്ചിയുടെ അടുത്ത് ചോദിച്ചിട്ടില്ലേ? മറുപടി കിട്ടിയിട്ടില്ലല്ലോ, അത് തന്നെയാണ് എന്റേയും അവസ്ഥ: ദുല്‍ഖര്‍
Entertainment
ഈ ചോദ്യം നിങ്ങള്‍ വാപ്പച്ചിയുടെ അടുത്ത് ചോദിച്ചിട്ടില്ലേ? മറുപടി കിട്ടിയിട്ടില്ലല്ലോ, അത് തന്നെയാണ് എന്റേയും അവസ്ഥ: ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 7:22 pm

ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലില്‍ ദുല്‍ഖറുണ്ടാകുമെന്ന പ്രതീക്ഷ ഇരുവരുടെയും ഫാന്‍സിനുണ്ട്. പല അഭിമുഖങ്ങളിലും മമ്മൂട്ടിയോടും ദുല്‍ഖറിനോടും ഒന്നിച്ചുള്ള സിനിമയെന്നാണ് ഉണ്ടാവുക എന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. ഇത് തന്നെയാണ് താനും വാപ്പച്ചിയോട് ചോദിക്കാറുള്ളതെന്ന് പറയുകയാണ് ദുല്‍ഖര്‍.

” ഇത് എപ്പോഴേങ്കിലും നിങ്ങള്‍ വാപ്പച്ചിയോട് ചോദിച്ചിട്ടുണ്ടോ? ഉത്തരം ഒന്നും കിട്ടിയിട്ടില്ലല്ലോ? ഞാന്‍ ചോദിക്കുമ്പോഴും അതേ മറുപടിയാണ് അദ്ദേഹം പറയുന്നത്. ഞാനും വാപ്പച്ചിയും തമ്മിലുള്ള ഒരു സിനിമ നടക്കുമോ എന്ന് എനിക്ക് അറിയില്ല. എനിക്ക് അങ്ങനൊരു ആഗ്രഹമുണ്ട്. നിങ്ങളെപ്പോലെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാന്‍ ബോയ് ആണ്.

അങ്ങനൊരു സിനിമയില്‍ എവിടെയെങ്കിലും സ്‌ക്രീന്‍ സ്പെയ്സ് കിട്ടിയില്ലെങ്കിലും ഒരേ പടത്തില്‍ ഒന്ന് മുഖം കാണിച്ചാല്‍ മതി. അതിലും ഞാന്‍ ഭയങ്കര ഹാപ്പിയായിരിക്കും. അങ്ങനെയൊരു അവസരം കിട്ടുമോ എന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല.

ഞാനും വാപ്പച്ചിയുമുള്ള ഒരു സിനിമ വരുന്നതിന് വേണ്ടി എന്തായാലും ഞാന്‍ പ്രയത്നിക്കും. പക്ഷേ അദ്ദേഹത്തിന്റെ അടുത്ത് നിന്ന് സമ്മതം കിട്ടണം. ബിലാല്‍ ഉണ്ടാകുമോ ഇല്ലയോ എന്ന ഒരു സംശയം എന്റെ ഉള്ളില്‍ തന്നെയുണ്ട്. ചിലപ്പോള്‍ ബിലാല്‍ 2 ആകാം അല്ലെങ്കില്‍ ഒറിജിനലായ വേറെ എന്തെങ്കിലുമാകാം. എവിടെ എങ്കിലും പിടിച്ച് കയറാന്‍ ഞാന്‍ നോക്കും,” ദുല്‍ഖര്‍ പറഞ്ഞു.

 

പുതിയ ചിത്രമായ ചുപ്പിന്റെ റിലീസിനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍. ബോളിവുഡിലെ നടന്റെ മൂന്നാമത്തെ ചിത്രമാണിത്. റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കായി നടത്തിയ ചിത്രത്തിന്റെ ഫ്രീ പ്രിവ്യുവിന് ശേഷം ചിത്രത്തെയും ദുല്‍ഖറിന്റെ പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്.

അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുക്കിയിരിക്കുന്നത്. ആര്‍. ബാല്‍കിയാണ് സംവിധാനം. ദുല്‍ഖര്‍ സല്‍മാനൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dulquer Salmaan about Mammootty