| Thursday, 17th August 2023, 2:54 pm

കൊത്തയെന്നൊരു ടൗണ്‍ ഇല്ല, ഒരു ടൗണ്‍ ഞങ്ങള്‍ ഉണ്ടാക്കിയെടുത്തു; കിങ് ഓഫ് കൊത്തയെ കുറിച്ച് ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയെ കുറിച്ച് മനസുതുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കിങ് ഓഫ് കൊത്തയുടെ കഥ വന്നപ്പോള്‍ തന്നെ ഇതിനെ എങ്ങനെ ഒരു കൊമേഴ്‌സ്യല്‍ സിനിമയാക്കി മാറ്റാമെന്നാണ് തങ്ങള്‍ ആലോചിച്ചതെന്നും കിങ് ഓഫ് കൊത്ത ഒരിക്കലും ഒരു കോമഡി ഗാങ്‌സ്റ്റര്‍ സിനിമ അല്ലെന്നും താരം പറഞ്ഞു. ടി.വി 9ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ കിങ് ഓഫ് കൊത്തയുടെ കഥ വന്നപ്പോള്‍ തന്നെ അതിനെ എങ്ങനെ ഒരു കൊമേഴ്‌സ്യല്‍ സിനിമയാക്കി മാറ്റാം എന്നാണ് ഞാനും അഭിലാഷും ആലോചിച്ചത്. കാരണം ഇങ്ങനെയൊരു ജോണറാകുമ്പോള്‍ ആളുകള്‍ വലിയ പ്രതീക്ഷയിലാണ് വരിക. ഇതൊരിക്കലും ഒരു കോമഡി ഗാങ്‌സ്റ്റര്‍ സിനിമ അല്ല, ഒരു സീരിയസ് ഗ്യാങ്‌സ്റ്റര്‍ സിനിമയാണ്.

അപ്പോള്‍ അതിനെ എങ്ങനെ പരമാവധി എന്റര്‍ടെയ്‌നിങ് ആക്കാമെന്നാണ് ആലോചിച്ചത്. എങ്ങനെ വലിയ ഒരു കാന്‍വാസിലേക്ക് അതിനെ കൊണ്ടുവരാം എന്നതായിരുന്നു ആദ്യ ആലോചന.

ഒരുപാട് കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ കടന്നുവരുന്നുണ്ട്. ഓരോ കഥാപാത്രത്തിനും ഓരോ കഥകളുണ്ട്. അവര്‍ അവിടെ എത്താന്‍ ഒരു കാരണമുണ്ട്. അത്തരത്തിലുള്ള ഓരോ കഥാപാത്രങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.

പിന്നെ മികച്ച ആക്ഷന്‍ ഡയറക്ടേഴ്‌സിനെ ഞങ്ങള്‍ക്ക് കിട്ടി. വലിയ പാട്ടുകളും ഫുട്‌ബോള്‍ സ്വീകന്‍സും എല്ലാം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കൊത്ത എന്നത് ഒരു ഫിക്ഷണല്‍ ടൗണ്‍ ആണ്. ഞങ്ങള്‍ ഒരു ടൗണ്‍ ക്രിയേറ്റ് ചെയ്തത്. ആ പേരില്‍ ഒരു ടൗണ്‍ ഇല്ല. ആ ടൗണിന് ഒരു ബാക്ക് സ്റ്റോറി ഉണ്ട്. ഒരുപാട് ക്രൈമുകള്‍ നടക്കുന്ന ഒരു ടൗണ്‍.

എന്താണ് അവിടെ ഇത്തരം ക്രൈമുകള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാത്തത്. അവിടം എങ്ങനെ ഇങ്ങനെയായി അങ്ങനെ ഒരുപാട് കഥയുണ്ട്. മറ്റൊരു കാര്യം, സംഗീതമാണ് കൊത്തയെ മുന്‍പോട്ട് നയിക്കുന്നത്. ബെസ്റ്റ് ടെക്‌നീഷ്യന്‍സിനേയും ആര്‍ടിസ്റ്റുകളേയും കിട്ടിയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്‌ക്രിപ്റ്റ് തന്നെയാണ് കൊത്തയുടെ ഹൈലൈറ്റ്. കൊത്തയില്‍ എല്ലാ കൊമേഴ്‌സ്യല്‍ എലമെന്റിനേയും ചേര്‍ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, ദുല്‍ഖര്‍ പറഞ്ഞു.

താനൊരു ഡയറക്ടര്‍ ആക്ടര്‍ ആണെന്നും അഭിലാഷ് തന്റെ അടുത്ത സുഹൃത്ത് കൂടിയാണെങ്കിലും സെറ്റില്‍ അവന്‍ തനിക്ക് ഡയറക്ടര്‍ ആണെന്നും ദുല്‍ഖര്‍ പറഞ്ഞു.

‘ഞാനൊരു ഡയറക്ടര്‍ ആക്ടറാണ്. സെറ്റില്‍ അവന്‍ എന്റെ സുഹൃത്തല്ല. ഡയറക്ടറാണ്. അവന്‍ പറയുന്നത് ഞാന്‍ കേള്‍ക്കും. അവനില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചാണ് മുന്നോട്ട് പോയത്. സിനിമയുടെ പ്രൊഡ്യൂസര്‍ ആണ് ഞാനെങ്കിലും എല്ലാ സ്വാതന്ത്ര്യവും സംവിധായകന് നല്‍കിയിട്ടുണ്ട്.

സിനിമ മികച്ചതാക്കുക ആ ഒരു വിഷന്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ആ സെറ്റിലുള്ള 200 ആള്‍ക്കും കൂടി ഒരു സിനിമ സംവിധാനം ചെയ്യാനാവില്ലല്ലോ. ക്യാപ്റ്റന്‍ ഓഫ് ദി ഷിപ്പ് എന്ന് പറയുന്നത് ഒരാളാണ്. ഒരാളാണ് ഫൈനല്‍ തീരുമാനം എടുക്കേണ്ടത്. പോസ്റ്റ് ഷൂട്ടിലും എഡിറ്റിങ്ങിലുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങളും ചര്‍ച്ചയും വരും. അതെല്ലാം പരിഗണിച്ച് തന്നെയാണ് മുന്നോട്ടു പോയത്. എവിടേയും ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല,’ ദുല്‍ഖര്‍ പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര വരവേല്‍പ്പായിരുന്നു ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 15 മില്യണില്‍പ്പരം കാഴ്ചക്കാരേയാണ് ലഭിച്ചത്. ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായും ട്രെയിലര്‍ എത്തിയിരുന്നു.

ചിത്രത്തിലെ ‘കലാപകാര’ എന്ന ഗാനം 6 മില്യണില്‍പ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്. ചിത്രം ആഗസ്റ്റ് 24-നാണ് തിയേറ്ററുകളിലെത്തുന്നത്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

Content Highlight: Dulquer Salman on King of Kotha Movie

Latest Stories

We use cookies to give you the best possible experience. Learn more