ഐശ്വര്യ ലക്ഷ്മിക്കൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഐശ്വര്യ വന്നപ്പോള്‍ താന്‍ ഭയന്നിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞു. കാരണം അവര്‍ മണിരത്‌നത്തേയും വിക്രത്തേയും പോലെയുള്ള ആളുകള്‍ക്കൊപ്പം അഭിനയിച്ചിട്ടാണ് വന്നതെന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ നാണക്കേടാവുമല്ലോ എന്ന് വിചാരിച്ചെന്നും ദുല്‍ഖര്‍ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുല്‍ഖറിനൊപ്പം അഭിനയിച്ചപ്പോള്‍ ഒരു മത്സരം ഉണ്ടായിരുന്നോ അതോ ഭയന്നോ എന്ന ഐശ്വര്യ ലക്ഷ്മിയോടുള്ള ചോദ്യത്തിന് ദുല്‍ഖര്‍ പെട്ടെന്ന് മറുപടി നല്‍കുകയായിരുന്നു.
‘ഞാനാണ് ഭയന്നത്. മണി സാറിന്റെ കൂടെയും വിക്രം സാറിന്റെയും കാര്‍ത്തി സാറിന്റെയും കൂടെ അഭിനയിച്ചിട്ട് വന്നിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും തെറ്റ് കാണിച്ചാല്‍ നാണക്കേടാവും. ഈ റിയാക്ഷന്‍ ഓക്കെ ആവുമോ, അതോ വേറെ ട്രൈ ചെയ്യണോ എന്നൊക്കെയുള്ള ടെന്‍ഷനിലാണ് ഞാന്‍.
ഞങ്ങള്‍ രണ്ട് പേരുമായി എടുത്ത ആദ്യത്തെ സീനില്‍ ഞാന്‍ ഒരു ഗ്യാങ്സ്റ്ററായി ഇരിക്കുകയാണ്. ഐശ്യര്യ ഒരു വശത്ത് ഒതുങ്ങി നില്‍ക്കുകയാണ്. എന്നാല്‍ ഞാന്‍ അപ്പോള്‍ ശരിക്കും ടെന്‍ഷനടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് അഭിനയം കൊണ്ട് ഞാന്‍ ആരേയും ഭയപ്പെടുത്തുമെന്ന് തോന്നുന്നില്ല,’ ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖര്‍ ഭയപ്പെടുത്താനൊന്നും നോക്കിയില്ലെന്ന് ഐശ്വര്യയും പറഞ്ഞു. ‘അദ്ദേഹം ഭയപ്പെടുത്തിയൊന്നുമില്ല. അങ്ങനെയാവാന്‍ ശ്രമിച്ചുമില്ല. നമ്മള്‍ അവിടുത്തെ ഒരാളാണെന്ന തോന്നല്‍ ദുല്‍ഖര്‍ തരും. ഞങ്ങളെല്ലാവരും അദ്ദേഹത്തില്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് അത്,’ ഐശ്വര്യ പറഞ്ഞു.
പൊന്നിയിന്‍ സെല്‍വനെ പറ്റിയും ഐശ്വര്യ അഭിമുഖത്തില്‍ സംസാരിച്ചു. ‘പൊന്നിയില്‍ സെല്‍വനില്‍ മലയാളത്തില്‍ മാത്രമാണ് ഡബ്ബ് ചെയ്തത്. മറ്റ് ഭാഷകളില്‍ ഞാനല്ല ഡബ്ബ് ചെയ്തത്. അവിടേക്കും ഇനിയും എത്താനുണ്ട്. തമിഴില്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് അശ്മിനിയാണ്. അതെന്റെ ശബ്ദമല്ല, എന്നാല്‍ എന്റെ ശബ്ദത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അവര്‍ക്ക് വലിയൊരു താങ്ക്‌സ്.
ഒരു സ്ഥലത്ത് എനിക്കൊരു കുറവുണ്ടായപ്പോള്‍ അവര്‍ അത് നികത്തി. ഗാട്ടാ കുസ്തിയിലായാലും അങ്ങനെയാണ്. ഈ സിനിമകളിലും എനിക്കായി ഏറ്റവും മികച്ച ശബ്ദമാണ് അവര്‍ കണ്ടെത്തിയത്,’ ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
Content Highlight: Dulquer Salmaan about Aishwarya Lekshmi