ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ദുല്‍ഖറിനൊപ്പം നായിക കഥാപാത്രത്തെ അവതരിപ്പിച്ച ശോഭിത ധൂലിപാലിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശുകാരിയായ ശോഭിതയുടെ മലയാളിയായുള്ള അഭിനയത്തെ പുകഴ്ത്തുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍.
ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ ശോഭിതയുടെ അഭിനയത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍. ചിത്രത്തില്‍ മലയാളിത്തമുള്ള കുട്ടിയായി തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും ശോഭിതക്ക് തന്നെയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
ഞാനും ശ്രീനാഥും(സംവിധായകന്‍) ശോഭിത ചെയ്ത വര്‍ക്കുകള്‍ കണ്ടിട്ടുണ്ട്. കഥാപാത്രത്തിന് യോജിച്ച ആള്‍ തന്നെയെന്ന് തോന്നി. ആ കാലഘട്ടത്തിലെ സത്രീകള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ശോഭിതയും. നാട്ടിന്‍ പുറത്തുകാരായ സ്ത്രീകളുടെ രീതികള്‍ ശോഭിത നന്നായി നിരീക്ഷിച്ചിരുന്നു.
അക്കാദമിക്കായ ഒരു വ്യക്തിയാണ് ശോഭിത. സിനിമയുടെ ആര്‍ട്ടും ക്രാഫ്റ്റും നന്നായി ശ്രദ്ധിക്കും. ശോഭിത പരിശ്രമിച്ചത്് പോലെ ഞാന്‍ ചെയ്തോ എന്ന് ഇടക്ക് സംശയം തോന്നി. അവര്‍ ചെയ്യുന്നത് അത്ര സാധാരണമായ കാര്യമല്ല. മലയാളിയെ പോലെ തന്നെ തോന്നിയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്കാര്‍ക്കും അതിലൊരു കൈയ്യുമില്ല. അവരുടെ കഴിവാണ്, ദുല്‍ഖര്‍ പറഞ്ഞു
ശോഭിതയുടെ അഭിനയത്തെ പറ്റി ദുല്‍ഖര്‍ ഫോസ്ബുക്കിലും കുറിച്ചിരുന്നു. ‘ശോഭിത ധൂലിപാല സുന്ദരിയായ ശാരദയായി കുറുപ്പില്‍ ജീവിക്കുന്നു. നിങ്ങള്‍ കുറുപ്പിന്റെ ഭാഗമായത് ഞങ്ങളുടെ ഭാഗ്യമാണ്. ശാരദയായി അവര്‍ മാറിയ രീതി, ചിത്രീകരണ സമയത്ത് കാണിച്ച ആത്മാര്‍ത്ഥ, പരിചയമില്ലാത്ത ഒരു പ്രൊഡക്ഷന്‍ ഹൗസിനോടുള്ള ക്ഷമ എന്നിവയെല്ലാം ഞങ്ങള്‍ ഒരിക്കലും മറക്കില്ല’ എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.
ചിത്രത്തില്‍ സുകുമാര കുറുപ്പിന്റെ ഭാര്യയായ ശാരദ കുറുപ്പിന്റെ കഥാപാത്രമാണ് ശോഭിത അവതരിപ്പിച്ചത്. നിവിന്‍ പോളി ചിത്രമായ മൂത്തോനായിരുന്നു ശോഭിതയുടെ ആദ്യമലയാള ചിത്രം.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകള്‍ വേണഅടെന്ന് വെച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം