ദുല്‍ഖറുമായി സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ അത് ദുല്‍ഖര്‍ തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും പറയുകയാണ് അടി സിനിമയുടെ സംവിധായകന്‍ പ്രശോഭ് വിജയന്‍. ദുല്‍ഖര്‍ വളരെ ചൂസിയാണെന്നും എന്നാല്‍ അദ്ദേഹവുമായി സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചല്ല വേഫറര്‍ കമ്പനിയെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടി സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റിങ്ങിലാണ് പ്രശോഭ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘തീര്‍ച്ചയായും ദുല്‍ഖറുമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ അത് ദുല്‍ഖര്‍ തീരുമാനിക്കേണ്ട കാര്യമാണ്. പുള്ളി വളരെ ചൂസിയാണ്. എല്ലാ ഭാഷയിലെയും സിനിമ വേണം. വര്‍ഷത്തിലൊരു സിനിമയേ ഇവിടെ ചെയ്യുന്നുള്ളൂ. കിങ് ഓഫ് കൊത്ത കഴിഞ്ഞതിന് ശേഷം ടിനു ചേട്ടന്റെ പടമാണ് ചെയ്തിരിക്കുന്നത്.
പക്ഷേ ഇതൊന്നും ആഗ്രഹിച്ചല്ല ഞങ്ങള്‍ വേ ഫെററില്‍ പോകുന്നത്. നമുക്ക് നല്ലൊരു സിനിമ ചെയ്യണം. അതിന് നല്ല മൈലേജ് കിട്ടുന്ന കമ്പനി വേണം. അത്രയേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള പ്രശോഭിന്റെ സിനിമയാണ് അടി.
അതേസമയം തിരക്കഥാകൃത്ത് രതീഷ് രവിയോടും ഇതേ ചോദ്യം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ പടത്തിന്റെ റിസള്‍ട്ട് നോക്കിയിട്ടേ അടുത്ത പടത്തിന്റെ കാര്യങ്ങള്‍ ചെയ്യുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
‘ഇഷ്‌ക് കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണ് ഈ സിനിമ ചെയ്യുന്നത്. പരീക്ഷ എഴുതിക്കഴിഞ്ഞ് റിസള്‍ട്ട് വരികയെന്ന ആവശ്യമുണ്ടല്ലോ.
ഇഷ്‌കിന് ശേഷം നമുക്ക് മനസിലായിട്ടുള്ള ബോധ്യങ്ങളൊക്കെയുണ്ട്. അത് വെച്ചിട്ട് രണ്ട് പടം എഴുതിയിട്ടുണ്ട്. ഇതിന്റെ ഒരു റിസള്‍ട്ട് അറിഞ്ഞിട്ട് വേണമല്ലോ അടുത്ത സിനിമ ചെയ്യാന്‍ വേണ്ടിയിട്ട്,’ രതീഷ് രവി പറഞ്ഞു.
വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും.
ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. ഫായിസ് സിദ്ധിഖാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ദിവസങ്ങള്‍ കൊണ്ട് ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അടിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
content highlight: Dulquer is very likable; Wayfarer approached the company not wanting to do a film with him: Prasobh Vijayan