| Thursday, 28th July 2022, 4:58 pm

100 കോടി മനസില്‍ കണ്ട് സിനിമ ഡിസൈന്‍ ചെയ്യാന്‍ താല്‍പര്യമില്ല, എല്ലാ ഘടകങ്ങളും ഒത്തുവന്നാല്‍ സീതാ രാമം 100 കോടി നേടും: ദുല്‍ഖര്‍ സല്‍മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ സിനിമയാണ് സീതാ രാമം. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് അഭിനയിക്കുന്നത്. സീതാ രാമം 100 കോടി നേടുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ദുല്‍ഖര്‍.

‘സീതാ രാമം 100 കോടി ക്ലബ്ബില്‍ കയറണമോയെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. 100 കോടി നേടുന്ന സിനിമ ഒരു ഡയറക്ടര്‍ ഗ്യാരന്റി ചെയ്താല്‍ എനിക്ക് തന്നെ ഡേറ്റ് തരണമെന്നില്ല. എന്നെ പോലെ ഒരുപാട് പേര്‍ അവരെ ലോക്ക് ചെയ്യാന്‍ നോക്കുന്നുണ്ടാവും. സിനിമ നല്ലതാണെങ്കില്‍, നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ തന്നത്താനെ 100 കോടിയാവും.

പക്ഷേ 100 കോടി മനസില്‍ കണ്ടുകൊണ്ട് അത് റിവേഴ്സില്‍ ഡിസൈന്‍ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. അത് ചിലപ്പോള്‍ ഒരു മിസ്റ്റേക്ക് ആയിരിക്കും. നല്ല സിനിമകള്‍ ചെയ്യണം, നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യണം. റിലീസ് ദിവസത്തില്‍ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നാല്‍ അതൊരു 100 കോടി പടമാവും,’ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ദുല്‍ഖര്‍ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെ പറ്റിയും ദുല്‍ഖര്‍ സംസാരിച്ചു. ‘അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നഞ്ചിയമ്മയുമായി ബന്ധപ്പെട്ട സംഭവം ഞാന്‍ അറിഞ്ഞിട്ടില്ല. പക്ഷേ എനിക്ക് ആ പാട്ട് ഭയങ്കരമായി ഇഷ്ടമായിരുന്നു.

നഞ്ചിയമ്മ അത് പാടിയ രീതിയും ഇഷ്ടപ്പെട്ടു. അത് അവാര്‍ഡ് അര്‍ഹിക്കുന്ന പാട്ട് തന്നെയാണ്. ഞാന്‍ തന്നെ കംപ്യൂട്ടറിന് മുമ്പില്‍ നിന്നാണ് പാട്ട് പാടുന്നത്. ലൈവില്‍ സുന്ദരിപ്പെണ്ണേ പാടാന്‍ പറഞ്ഞാല്‍ ഞാന്‍ പെടും,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dulquer is answering the question whether Sita Ram will earn 100 crores

We use cookies to give you the best possible experience. Learn more