ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ എന്ന് റിപ്പോര്‍ട്ട്
Cinema
ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാന രംഗത്തേക്ക്; ആദ്യ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ എന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th March 2021, 11:19 pm

സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് മോഹന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാനെന്ന് റിപ്പോര്‍ട്ട്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.

ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതലും നായകാനയിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടില്‍ അഭിനയിച്ച് വരികയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഏപ്രില്‍ ആദ്യ വാരത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. സല്യൂട്ട് നിര്‍മിക്കുന്നതും വേഫെയര്‍ ഫിലിംസ് ആണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dulquer become the hero of  the debut movie by Abhilash Joshi