| Monday, 7th August 2023, 12:59 pm

'ഇതൊക്കെ കയ്യില്‍ വെച്ചിട്ടാണോ പുറത്തുവിടാതിരുന്നത്?; വൈറലായി KOK പോസ്റ്ററുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്റെയും ഐശ്വര്യ ലക്ഷ്മിയുടെയും പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഇതുവരെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഒഫീഷ്യലി പുറത്ത് വിടാത്ത പോസ്റ്ററാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രൊമോഷന്റെ ഭാഗമായി കൊച്ചി മെട്രോ തൂണുകളില്‍ ഐശ്വര്യയുടെയും ദുല്‍ഖറിന്റേതിനും പുറമേ മറ്റ് പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ഐറ്റമൊക്കെ കയ്യില്‍ വെച്ചിട്ടാണോ ഇതുവരെ പുറത്തുവിടാതിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ദുല്‍ഖറിന്റെ നിരവധി പോസ്റ്ററുകള്‍ പുറത്തുവന്നെങ്കിലും മറ്റ് കഥാപാത്രങ്ങളുടേത് പുറത്ത് വന്നിരുന്നില്ല. ടീസറില്‍ മാത്രമാണ് മറ്റ് കഥാപാത്രങ്ങളെ കാണിച്ചത്. ഒരു പാട്ടിന്റെ പ്രൊമോഷന് പോലും എല്ലാ മീഡിയകള്‍ക്കും അഭിമുഖം കൊടുക്കുന്ന ദുല്‍ഖര്‍ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിനായി വമ്പന്‍ പ്രൊമോഷന്‍ തന്നെയാവും നടത്തുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ ആഴ്ച തന്നെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഉടന്‍ പുറത്തുവിടുമെന്ന് ദുല്‍ഖര്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സ്റ്റോറിയിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പങ്കുവെച്ചത്. വീഡിയോയുടെ അവസാനം KOK ട്രെയ്ലര്‍ ലോഡിങ് എന്നും എഴുതി കാണിക്കുന്നുണ്ട്. സീ സ്റ്റുഡിയോസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Dulquer and Aishwarya Lakshmi’s poster of King of Kotha is going viral on social media

We use cookies to give you the best possible experience. Learn more