Advertisement
Drama
'സണ്ണിച്ചാ നിന്നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല'; സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' നാടകത്തിന്റെ ട്രൈലര്‍ ദുല്‍ഖര്‍ പുറത്ത് വിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Jun 06, 01:34 pm
Wednesday, 6th June 2018, 7:04 pm

കൊച്ചി: സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന “മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്” എന്ന നാടകത്തിന്റെ ട്രൈലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നടത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം ട്രൈലര്‍ ലോഞ്ച് ചെയ്തത്.

നാടകത്തിന്റെ ട്രൈലര്‍ പുറത്ത് വിടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ഇത്തരം ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയ സണ്ണി വെയ്‌നെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ദുല്‍ഖര്‍ ട്രൈലര്‍ പുറത്ത് വിട്ടുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു.

സാഗാ എന്റര്‍ടൈന്‍മെന്റുമായി ചേര്‍ന്നാണ് സണ്ണി വെയിന്‍ “മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്” നിര്‍മിക്കുന്നത്. ലിജു കൃഷ്ണനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെക്കുറിച്ചും അവരുടെ ഭാഷയും അന്യവത്കരണവുമാണ് നാടകത്തിന്റെ പ്രമേയം. 75 മിനിറ്റാണ് ദൈര്‍ഘ്യം.


Also Read തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടന്‍ വിജയ്; സന്ദര്‍ശനം മാധ്യമങ്ങളെ അറിയിക്കാതെ അര്‍ധരാത്രിയില്‍


അന്തര്‍ദേശീയവും ദേശീയവുമായ നാടകോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ച നാടകത്തിന് ആറു വിഭാഗങ്ങളിലായി നോമിനേഷന്‍ ലഭിക്കുകയും ബെസ്റ്റ് ഡിസൈനര്‍, ബെസ്റ്റ് ആക്ടര്‍ വിഭാഗങ്ങളില്‍ അവാര്‍ഡും നേടുകയും ചെയ്തിട്ടുണ്ട്. ബിജിബാല്‍ ആണ് സംഗീതം.

ഒരു വൃദ്ധന്റെ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഓര്‍മകളിലൂടെയാണ് നാടകം പുരോഗമിക്കുന്നത്. കടുത്ത മുത്തപ്പന്‍ ഭക്തനായ ചെത്തുതൊഴിലാളിയുടെ മകനാണ് അയാള്‍. സ്‌നേഹ വൈരാഗ്യ സംഘട്ടനങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും മരണത്തിന്റെ സുനിശ്ചിതത്വവും അയാളുടെ മാനസിക വ്യവഹാരങ്ങളിലൂടെ നാടകത്തില്‍ അവതരിപ്പിക്കപ്പെടുന്നു. മരണത്തിലേക്കുള്ള യാത്രയാണ് ഓരോ ജീവിതവുമെന്നാണ് നാടകം പറയുന്നത്.