ഏറെ കാലത്തിന് ശേഷം മലയാളികള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുന്ന ചിത്രമാണ് കുറുപ്പ്. മലയാള സിനിമയിലെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡും മറ്റ് റെക്കോര്‍ഡുകളും തകര്‍ത്താണ് കുറുപ്പ് പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചത്രം 50 കോടി കളക്ഷന്‍ ക്ലബ്ബില്‍ ഇടം നേടിയ വിവരം പങ്കുവെക്കുകയാണ് ചത്രത്തിന്റെ നിര്‍മാതാവും നടനുമായ ദല്‍ഖര്‍ സല്‍മാന്‍.
ചത്രം 50 കോടി ക്ലബ്ബില്‍ ഉള്‍പ്പെട്ടത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും അനിശ്ചിതത്വത്തിന്റെയും സംശയത്തിന്റെയും എണ്ണമറ്റ ദിനങ്ങള്‍ക്ക് ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷകരോട് എങ്ങനെ നന്ദി പറയണമെന്ന് തനിക്കറിയില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
സിനിമയിലൂടെ ഏറ്റവും മികച്ചത് നല്‍കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും, കുറുപ്പ് ഇഷ്ടപ്പെടണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദഹം പറഞ്ഞു.
‘ഞങ്ങളെ തുറന്ന കൈകളോടെ സ്വീകരിച്ചതിന് നന്ദി. തിയേറ്ററുകളിലേക്ക് തിരിച്ചെത്തിയതിന് നന്ദി. ഞങ്ങള്‍ക്ക് ഇത്രയും സ്‌നേഹം തന്നതിന് നന്ദി. ഇത് എന്റേതോ ഞങ്ങളുടെ ടീമിന്റെയോ വിജയം മാത്രമല്ല. ഇത് എല്ലാവരുടെയും വിജയമാണ്.
ഇനിയും കൂടുതല്‍ സിനിമകള്‍ തിയേറ്ററുകളില്‍ എത്തണം. നമുക്ക് സാധാരണ നിലയിലേക്ക് മടങ്ങാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരുപാട് സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ എഴുതി.
തമിഴിലും തെലുങ്കിലുമടക്കം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. എല്ലാ ഇന്‍ഡസ്ട്രികളിലും മികച്ച ഓപ്പണിംഗാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുവാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുകയായിരുന്നു.
ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം ഒരുക്കിയത്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്.
കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.
മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ
ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.