ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ദുലീപ് ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സെപ്റ്റംബര്‍ അഞ്ചിനാണ് ഇത്തവണത്തെ ദുലീപ് ട്രോഫിക്ക് തുടക്കമാകുന്നത്.
ഇത്തവണ നാല് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്. ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിവരാണ് ടീമുകള്‍. ഓരോ ടീമിന്റെ സ്ക്വാഡും ടൂര്‍ണമെന്റിന്റെ ഫിക്സ്ചറുകളും നേരത്തെ പുറത്തുവിട്ടിരുന്നു.
ബി സ്ക്വാഡില്‍ മുഹമ്മദ് സിറാജിന് പകരം നവ്ദീപ് സൈനി ടീമിന്റെ ഭാഗമാകുമ്പോള്‍ സി സ്ക്വാഡില്‍ ഗൗരവ് യാദവ് ഉമ്രാന് മാലിക്കിന്റെ പകരക്കാരനായി സ്ഥാനം പിടിച്ചു.
സിറാജും ഉമ്രാന് മാലിക്കും അസുഖ ബാധിതരാണെന്നും ദുലീപ് ട്രോഫിക്ക് മുന്നോടിയായി ഇരുവരും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നും ബി.സി.സി.ഐ അറിയിച്ചു.
ഇതിന് പുറമെ സ്റ്റാര്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ സ്ക്വാഡ് ബി-യില്‍ നിന്നും റിലീസ് ചെയ്തിട്ടുണ്ട്.
1961-62ലാണ് ദുലീപ് ട്രോഫി ആരംഭിച്ചത്. കാലാന്തരങ്ങളില്‍ ടൂര്‍ണമെന്റിന് പല മാറ്റങ്ങളും വന്നിരുന്നു. നേരത്തെ ഓരോ സോണിനെയും പ്രതിനിധികരീച്ചുകൊണ്ട് ആറ് ടീമുകളായിരുന്നു ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിവരായിരുന്നു ടീമുകള്‍.
2023ല്‍ ഹനുമ വിഹാരിയുടെ നേതൃത്വത്തിലിറങ്ങിയ സൗത്ത് സോണാണ് കിരീടമണിഞ്ഞത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് സോണിനെ 75 റണ്‍സിന് തകര്‍ത്താണ് സൗത്ത് സോണ്‍ കിരീടമണിഞ്ഞത്.
സ്കോര്‍
സൗത്ത് സോണ്‍ – 213 & 230
വെസ്റ്റ് സോണ്‍ – 146 & 222
റൗണ്ട് റോബിന് ഫോര്‍മാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക. ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കാനുണ്ടാകും. ഈ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടേബിള്‍ ടോപ്പറായ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
ദുലീപ് ട്രോഫി 2024 ഫിക്സ്ചര്‍
സെപ്റ്റംബര്‍ 5
ഇന്ത്യ സി vs ഇന്ത്യ ഡി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍
ഇന്ത്യ എ vs ഇന്ത്യ ബി – എം. ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു
സെപ്റ്റംബര്‍ 12
ഇന്ത്യ എ vs ഇന്ത്യ ഡി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍
ഇന്ത്യ ബി vs ഇന്ത്യ ഡി – റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയം, ആനന്ത്പൂര്‍
സെപ്റ്റംബര്‍ 19
ഇന്ത്യ ബി vs ഇന്ത്യ ഡി – റൂറല്‍ ഡെവലപ്മെന്റ് സ്റ്റേഡിയം, ആനന്ത്പൂര്‍
ഇന്ത്യ എ vs ഇന്ത്യ സി – എ.സി.എ. എ.ഡി.സി.എ ഗ്രൗണ്ട് ആനന്ത്പൂര്‍
Content highlight: Duleep Trophy: BCCI announces replacement for Mohammed Siraj and Umran Malik