ഇന്ത്യന്‍ ക്രിക്കറ്റിലെ സുപ്രധാന ടൂര്‍ണമെന്റുകളിലൊന്നായ ദുലീപ് ട്രോഫിക്ക് സെപ്റ്റംബര്‍ അഞ്ചിന് തുടക്കം. ആറ് ടീമുകള്‍ക്ക് പകരം ഇത്തവണ നാല് ടീമുകളാണ് ദുലീപ് ട്രോഫിയുടെ ഭാഗമാകുന്നത്.
ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാല് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.
ശുഭ്മന്‍ ഗില്ലാണ് ടീം എ-യുടെ ക്യാപ്റ്റന്‍. സെന്‍ട്രല്‍ കോണ്‍ട്രാക്ടിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെല്‍, കെ.എല്‍. രാഹുല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളാണ് എ ടീമിന്റെ കരുത്ത്.
റിഷബ് പന്ത്, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരടങ്ങഉന്ന ടീം ബി-യെ നയിക്കുന്നത് ഉത്തര്‍പ്രദേശ് ഓള്‍ റൗണ്ടറായ അഭിമന്യു ഈശ്വരനാണ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ കൂടിയായ ഋതുരാജ് ഗെയ്ക്വാദാണ് ടീം സി-യുടെ നായകന്‍. സൂര്യകുമാര്‍ യാദവ്, സായ് സുദര്‍ശന്‍, ബാബ ഇന്ദ്രജിത് തുടങ്ങിയ വമ്പന്‍ താരനിരയാണ് ഗെയ്ക്വാദിന്റെ ടീമിന്റെ കരുത്ത്.
സൂപ്പര്‍ താരം ശ്രേയസ് അയ്യരാണ് ടീം ഡി-യുടെ നായകന്‍. അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന വമ്പന്‍ നിരയുമായാണ് ടീം ഡി ഇറങ്ങുന്നത്.
ടീം എ
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.
ടീം ബി
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.
(*ഫിറ്റ്നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)
ടീം സി
ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.
ടീം ഡി
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.
1961-62ലാണ് ദുലീപ് ട്രോഫി ആരംഭിച്ചത്. കാലങ്ങളില്‍ ടൂര്‍ണമെന്റിന് പല മാറ്റങ്ങളും വന്നിട്ടുണ്ട്. നേരത്തെ ഓരോ സോണിനെയും പ്രതിനിധികരീച്ചുകൊണ്ട് ആറ് ടീമുകളായിരുന്നു ഉണ്ടായിരുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിവരായിരുന്നു ടീമുകള്‍.
2023ല്‍ ഹനുമ വിഹാരിയുടെ നേതൃത്വത്തിലിറങ്ങിയ സൗത്ത് സോണാണ് കിരീടമണിഞ്ഞത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് സോണിനെ 75 റണ്‍സിന് തകര്‍ത്താണ് സൗത്ത് സോണ്‍ കിരീടമണിഞ്ഞത്.
സ്‌കോര്‍
സൗത്ത് സോണ്‍ – 213 & 230
വെസ്റ്റ് സോണ്‍ – 146 & 222
റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ മത്സരങ്ങള്‍ നടക്കുക. ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കാനുണ്ടാകും. ഈ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടേബിള്‍ ടോപ്പറായ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
Content Highlight: Duleep Trophy 2024 teams