ഒടുവില്‍ തീരുമാനമായി, വിരാടും രോഹിത്തും കളിക്കില്ല; ഗില്ലും ഗെയ്ക്വാദും ശ്രേയസ് അയ്യരും ഈശ്വരനും ക്യാപ്റ്റന്‍മാര്‍
Sports News
ഒടുവില്‍ തീരുമാനമായി, വിരാടും രോഹിത്തും കളിക്കില്ല; ഗില്ലും ഗെയ്ക്വാദും ശ്രേയസ് അയ്യരും ഈശ്വരനും ക്യാപ്റ്റന്‍മാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th August 2024, 5:28 pm

 

സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയില്‍ വിരാട് കോഹ്‌ലിയും രോഹിത്തും കളിക്കില്ല. നേരത്തെ വിരാടും രോഹിത്തും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റ് മിസ്സാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തീരുമാനങ്ങളാണ് പുറത്തുവരുന്നത്. വിരാടിനും രോഹിത്തിനും പുറമെ ആര്‍. അശ്വിനും ജസ്പ്രീത് ബുംറയും ടൂര്‍ണമെന്റിന്റെ ഭാഗമല്ല.

സെന്‍ട്രല്‍ കോണ്‍ട്രാക്ടുള്ള പല താരങ്ങളും ദുലീപ് ട്രോഫിയുടെ ഭാഗമാകും. റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, സൂര്യകുമാര്‍ യാദവ്, രജത് പാടിദാര്‍ തുടങ്ങിയ താരങ്ങളോടെല്ലാം നാല് ടീമുകളുടെ ടൂര്‍ണമെന്റില്‍ അപെക്‌സ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം കളിക്കും.

അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനലാണ് ടീമുകളെ തെരഞ്ഞെടുക്കുന്നത്. എ, ബി, സി, ഡി എന്നിങ്ങനെയാണ് ടീമുകള്‍.

ടീമുകളുടെ ക്യാപ്റ്റന്‍മാരായി ശുഭ്മന്‍ ഗില്‍, അഭിമന്യു ഈശ്വരന്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

ടീം എ

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, കെ. എല്‍. രാഹുല്‍, തിലക് വര്‍മ, ശിവം ദുബെ, തനുഷ് കോട്ടിയന്‍, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, വിദ്വത് കവേരപ്പ, കുമാര്‍ കുശാഗ്ര, ശാശ്വത് റാവത്ത്.

ടീം ബി

അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, മുഷീര്‍ ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി*, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, മുകേഷ് കുമാര്‍, രാഹുല്‍ ചഹര്‍, രവിശ്രീനിവാസല്‍ സായ്കിഷോര്‍, മോഹിത് അവസ്തി, നാരായണ്‍ ജഗദീശന്‍.

(*ഫിറ്റ്‌നസ്സിന്റെ അടിസ്ഥാനത്തിലാകും നിതീഷ് കുമാര്‍ റെഡ്ഡിയുടെ ടീമിലെ സ്ഥാനം)

 

ടീം സി

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, രജത് പാടിദാര്‍, അഭിഷേക് പോരെല്‍, സൂര്യകുമാര്‍ യാദവ്, ബാബ ഇന്ദ്രജിത്ത്, ഹൃത്വിക് ഷോകീന്‍, മാനവ് സുതര്‍, ഉമ്രാന്‍ മാലിക്, വൈശാഖ് വിജയ്കുമാര്‍, അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍, മായങ്ക് മര്‍കണ്ഡേ, സന്ദീപ് വാര്യര്‍.

ടീം ഡി

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഥര്‍വ തായ്‌ദെ, യാഷ് ദുബെ, ദേവദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍, റിക്കി ഭുയി, സാരാംശ് ജെയ്ന്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സെന്‍ഗുപ്ത, കെ. എസ്. ഭരത്, സൗരഭ് കുമാര്‍.

1961-62ലാണ് ദുലീപ് ട്രോഫി ആരംഭിച്ചത്. കാലങ്ങളില്‍ ടൂര്‍ണമെന്റിന് പല മാറ്റങ്ങളും വന്നിട്ടുണ്ട്. നേരത്തെ ഓരോ സോണിനെയും പ്രതിനിധികരീച്ചുകൊണ്ട് ആറ് ടീമുകളായിരുന്നു ഉണ്ടായിരുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിവരായിരുന്നു ടീമുകള്‍.

എന്നാലിപ്പോള്‍ ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി, ഇന്ത്യ ഡി എന്നിങ്ങനെ നാല് ടീമുകളുടെ ഫോര്‍മാറ്റിലേക്ക് മത്സരം മാറി.

റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് മത്സരം നടക്കുക. ഓരോ ടീമിനും മൂന്ന് മത്സരങ്ങള്‍ കളിക്കാനുണ്ടാകും. ഈ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം ടേബിള്‍ ടോപ്പറായ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.

 

Content Highlight: Duleep Trophy 2024, Team Announced, Virat Kohli and Rohit Sharma are not part of the tournament