| Thursday, 16th March 2017, 3:57 pm

നായയ്ക്ക് ഭക്ഷണമായി പൂച്ചയെ ജീവനോടെ നല്‍കിയ ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവിന് ദുബായില്‍ ലഭിച്ച ശിക്ഷ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: വളര്‍ത്തു നായ്ക്കള്‍ക്ക് പൂച്ചയെ ജീവനോടെ തിന്നാന്‍ കൊടുത്ത ശേഷം അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനും സഹായികള്‍ക്കും ദുബായില്‍ ലഭിച്ചത് മാതൃകാപരകമായ ശിക്ഷ. മൂന്ന് മാസക്കാലം ദുബായ് മൃശാല വൃത്തിയാക്കണമെന്നാണ് ഇവര്‍ക്ക് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിധിച്ച ശിക്ഷ.

മൂന്ന് മാസക്കാലവും ദിവസേന നാല് മണിക്കൂര്‍ സമയം ഇവര്‍ മൃഗശാല വൃത്തിയാക്കണം. പൈശാചികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ശിക്ഷയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. മൃഗങ്ങളോട് കരുണയോടെ പെരുമാറണമെന്ന ഇസ്‌ലാമിക വചനങ്ങള്‍ക്ക് എതിരാണ് ഇവര്‍ ചെയ്ത പ്രവൃത്തിയെന്നും മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.


Don”t Miss: ക്രിക്കറ്റിനിടെ സ്‌റ്റേഡിയത്തില്‍ താരങ്ങളുടെ കൂട്ടത്തല്ല്; തലകുനിച്ച് ഓസ്‌ട്രേലിയ (വീഡിയോ)


ദുബായിലുള്ള ഫാം ഉടമയും ഇയാളുടെ സഹായികളായ രണ്ട് ഏഷ്യക്കാരുമാണ് പൂച്ചയോട് ക്രൂരത കാണിച്ചത്. ഫാമിലെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചു എന്ന “കുറ്റത്തി”നാണ് പൂച്ചയെ കൂട്ടിലാക്കി റോട്ട്‌വീലര്‍ ഇനത്തില്‍ പെട്ട രണ്ട് നായ്ക്കള്‍ക്ക് തിന്നാന്‍ കൊടുത്തത്. ഫാമുടമ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്ന് തന്നെ വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ട് ലക്ഷം ദിര്‍ഹം പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് ദുബായ് പോലീസ് അറിയിച്ചു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും പോലീസ് പറയുന്നു. നേരത്തേ അശ്രദ്ധമായി വാഹനമോടിച്ച യുവാവിന് റോഡ് വൃത്തിയാക്കുന്ന ശിക്ഷ വിധിച്ചതും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായിരുന്നു.

വീഡിയോ:

We use cookies to give you the best possible experience. Learn more