ദുബായ്: ആഗസ്റ്റ് 16 മുതല്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ജോലി സമയത്തില്‍ അയവ് വരുത്തുമെന്ന് ദുബായ് സര്‍ക്കാറിന്റെ മാനവ വിഭവശേഷി വകുപ്പ് (ഡി.ജി.എച്ച്.ആര്‍) ശനിയാഴ്ച പ്രഖ്യാപിച്ചു.
ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും അവരുടെ സന്തോഷം വര്‍ദ്ധിപ്പിക്കാനുമാണ് പുതിയ നീക്കം.
ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ സ്ട്രാറ്റജിക് അഫയേഴ്‌സ് കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളാണ് ആഗസ്റ്റ് 16 മുതല്‍ നടപ്പിലാക്കുന്നത്.
സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍, രാവിലെ 6:30 മുതല്‍ രാവിലെ 8:30 വരെ ആരംഭിക്കുന്ന ജോലി സമയത്തില്‍ സൗകര്യപ്രദമായ ജോലി സമയം ജീവനക്കാര്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനം നിശ്ചയിച്ച പ്രകാരം ഔദ്യോഗിക ജോലി സമയം ജീവനക്കാര്‍ പൂര്‍ത്തിയാക്കണം.
അടിയന്തര കാലാവസ്ഥയില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഡി.ജി.എച്ച്.ആര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു. പ്രഭാത കാലയളവില്‍ അല്ലെങ്കില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വൈകിയെത്തുന്നത് കുറയ്ക്കാനും ലീവ് കുറയ്ക്കാനുമൊക്കെ ഇത് ഉപകാരപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക