| Saturday, 20th October 2018, 10:46 pm

വാട്‌സാപ്പിലൂടെ പരസ്യം ചെയ്തു പെണ്‍വാണിഭത്തിന് ശ്രമം; മൂന്ന് ബംഗ്ലാദേശികള്‍ ദുബായ് പൊലീസിന്റെ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്. വാട്‌സാപ്പിലൂടെ പെണ്‍വാണിഭത്തിന് ശ്രമിച്ച മൂന്ന് ബംഗ്ലാദേശികളെ പൂട്ടി ദുബായ് പൊലീസ്. ജോലിക്കാരിയെ വാങ്ങാനെത്തിയവരെന്നു പെണ്‍വാണിഭ സംഘത്തെ ധരിപ്പിച്ച് രഹസ്യ നീക്കത്തിലൂടെയാണ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവ് ശിക്ഷയും പതിനായിരം ദിര്‍ഹം പിഴയും ചുമത്തി. ശിക്ഷാ കാലാവധിക്ക് ശേഷം മൂന്നു പേരേയും നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്.


Read Also : ഖഷോഗ്ജി: നിര്‍ണ്ണായകമായ തെളിവുകള്‍ പുറത്തുവിടും, സൗദി ഒളിച്ചുകളിക്കേണ്ടെന്ന് തുര്‍ക്കി


പരസ്യം ചെയതാണ് വീട്ടുജോലിക്കാരിയെ ആവശ്യക്കാര്‍ക്ക് ഇവര്‍ കൈമാറാന്‍ ശ്രമിച്ചത്. പുതിയ “അല്‍പവസ്ത്രം ” വാങ്ങിക്കൊടുത്ത ശേഷം ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു പ്രതികള്‍. ഇതിനു വിസമ്മതിച്ചതോടെയാണ് സമൂഹമാധ്യമം വഴി ആവശ്യക്കാര്‍ക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് 3000 ദിര്‍ഹം തുക നിശ്ചയിച്ച് വാണിഭ സംഘം ജോലിക്കാരിയെ ആവശ്യക്കാര്‍ക്ക് ലഭിക്കുമെന്ന് പരസ്യം ചെയ്യുകയായിരുന്നു.

അബുദാബിയിലെ ഒരു കുടുംബത്തിലേക്കാണ് എത്യോപ്യക്കാരിയായ യുവതി ഒരു വര്‍ഷം മുന്‍പ് ജോലിക്കെത്തിയത്. എട്ടു മാസത്തെ ജോലിക്ക് ശേഷം ഒരു ഇന്തോനേഷ്യന്‍ കൂട്ടുകാരിയുടെ പ്രേരണയില്‍ നഗരത്തിലെ ഈ വീട്ടില്‍ നിന്നും ദുബായിലേക്ക് ഒളിച്ചോടി. കൂടുതല്‍ ശമ്പളം ദുബായില്‍ കിട്ടുമെന്ന് മോഹിപ്പിച്ചായിരുന്നു സ്‌പോണ്‍സറില്‍ നിന്നുള്ള ഒളിച്ചോട്ടം. എന്നാല്‍ പെണ്‍വാണിഭ സംഘത്തിലേക്കാണ് വീട്ടുജോലിക്കാരി എത്തിപ്പെട്ടത്. ജോലിക്കെന്നു വിശ്വസിപ്പിച്ച് ഇവരെ കറാമയിലെ ഒരു ഫ്‌ലാറ്റില്‍ താമസിപ്പിച്ചു. സത്രീകളും പുരുഷന്മാരും ഒന്നിച്ചു കഴിയുന്നതായിരുന്നു താമസയിടം.

We use cookies to give you the best possible experience. Learn more