[]ദുബായ്: 17ാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മലയാളികള്‍ക്കായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ വേദിയില്‍ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷനുമായ ഫാറൂഖ് നഈമിയുടെ പ്രഭാഷണം. []
കൊല്ലം ജൂലൈ 26 വെള്ളിയാഴ്ച ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറി യത്തിലാണ് പ്രഭാഷണം. രാത്രി 10 നാണ് പരിപാടികള്‍ക്ക് തുടക്കമാവുക.
“പ്രവാചക സന്ദേശത്തിന്റെ സൗന്ദര്യം” എന്നതാണ് പ്രഭാഷണ വിഷയം. മാനവിക മാര്‍ഗദര്‍ശനങ്ങളിലൂടെ അപരിഷ്‌കൃത സമൂഹത്തെ സമുദ്ധരിച്ച പ്രവാചക സന്ദേശങ്ങളുടെ സൗന്ദര്യവും സമകാലിക സാഹചര്യങ്ങളില്‍ പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തിയും വിളിച്ചോതുന്നതാവും ഫാറൂഖ് നഈമിയുടെ പ്രഭാഷണം.
ദുബൈ സുന്നി മര്‍കസിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്. ഇത് എട്ടാം തവണയാണ് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സുന്നി മര്‍കസ് പ്രതിനിധി പ്രഭാഷണം നടത്തുന്നത്.
പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ സ്വാഗത സംഘം ഭാരവാഹികളായി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഡോ. ഖാസിം, നാസര്‍ ഹാജി സ്‌ട്രോങ് ലൈറ്റ്, ഖമറുദ്ദീന്‍ ഹാജി തൃശൂര്‍, അസീസ് ഹാജി പാനൂര്‍,
നാസര്‍ ഹാജി അന്തര്‍ കഫെ (രക്ഷാധികാരികള്‍), എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കട്ടിപ്പാറ (ചെയര്‍.) മുസ്തഫ ദാരിമി വിളയൂര്‍, വി സി ഉമര്‍ ഹാജി, ബീരാന്‍ ഹാജി കോഴിച്ചെന (വൈ. ചെയര്‍.),
ശരീഫ് കാരശ്ശേരി (കണ്‍വീനര്‍), സുലൈമാന്‍ കന്മനം, ബശീര്‍ വെള്ളായിക്കോട്, സലാം സഖാഫി എരഞ്ഞിമാവ് (ജോ. കണ്‍.), മുഹമ്മദലി ഹാജി അല്ലൂര്‍ (ട്രഷറര്‍) അബ്ദുസ്സലാം കാഞ്ഞിരോട്, ഉസ്മാന്‍ കക്കാട് (കോഓര്‍ഡിനേറ്റര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി താഴെ പറയുന്നവരെ ചുമതലപ്പെടുത്തി. സയ്യിദ് അലവി പൂക്കോയ തങ്ങള്‍, മുസ്തഫ ഇ കെ (പ്രചരണം), ഇസ്മാഈല്‍ ഉദിനൂര്‍, സലീം ആര്‍ ഇ സി (പബ്ലിക് റിലേഷന്‍), മഹ്മൂദ് ഹാജി അണ്ടോണ,
ഹാറൂണ്‍ റഷീദ് (ഫിനാന്‍സ്), മുഹ്‌യുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, അബ്ദുറസാഖ് മാറഞ്ചേരി (പ്രോഗ്രാം), ഹഖീം കല്ലാച്ചി, നജ്മുദ്ദീന്‍ പുതിയങ്ങാടി (റിഫ്രഷ്‌മെന്റ്), അശ്‌റഫ് പാലക്കോട്,
ശമീം തിരൂര്‍ (സപ്ലിമെന്റ്), മുനാസ് മാറഞ്ചേരി, ശരീഫ് പേരാല്‍ (ട്രാന്‍സ്‌പോര്‍ട്ട്), ഉമര്‍കോയ ഹാജി, നൗഷാദ് തെന്നല (ലൈറ്റ് & സൗണ്ട്), ഐ ടി (ആര്‍ എസ് സി. ഐ ടീം), നൗഫല്‍ കൊളത്തൂര്‍ (വളണ്ടിയേര്‍സ്).