| Wednesday, 6th December 2017, 1:03 am

'ഇതാ ഇങ്ങനെയും ഒരു ഭരണാധികാരി'; കടലിനടിയിലെ മാലിന്യം നീക്കം ചെയ്ത് ദുബായ് കിരീടവകാശി,വീഡിയോ

എഡിറ്റര്‍

ദുബായ്: രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലിനടിത്തട്ട് വൃത്തിയാക്കി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞ ദിവസം 30 ദിവസം 30 മിനിറ്റ് പൊതുജനങ്ങള്‍ വ്യായാമം ചെയ്തുള്ള ദുബായ് ഫിറ്റ്‌നസ് ചലഞ്ച് പരിപാടിക്ക് ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കിയിരുന്നു.

അതിനു പിന്നാലെയാണ് കടലിനടിയിലെ മാലിന്യം ശേഖരിച്ച് വൃത്തിയാക്കി ഹംദാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനു ശേഷം ഏത് പ്രവര്‍ത്തനത്തിനാണ് നേതൃത്വം നല്‍കേണ്ടതെന്ന് ഹംദാന്‍ ചോദിച്ചിരുന്നു.


Also Read: ജന്മഭൂമി പത്രവാര്‍ത്ത തെളിവായി ഉയര്‍ത്തിക്കാട്ടി എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്‍ ഷിഹാബിനെ ക്രിമിനലും മതതീവ്രവാദിയുമാക്കി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്


കടലിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതേ തുടര്‍ന്ന് കുട്ടികളോടൊപ്പമായിരുന്നു ആഴക്കടലിലെ സാഹസിക പ്രവൃത്തി.

നിത്യജീവിതത്തിലെ ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ

എഡിറ്റര്‍

We use cookies to give you the best possible experience. Learn more