ദുബൈ: ലോകോത്തര കാറുകളുടെ വലിയൊരു നിര തന്നെ ശേഖരമായുള്ള ദുബൈ പൊലീസ് വകുപ്പിലേക്ക് പുതിയ അതിഥി കൂടി.
ടെസ്ലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലായ സൈബര്‍ ട്രക്കാണ് ദുബൈ പൊലീസ് സ്വന്തമാന്‍ പോവുന്നത്.
ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദുബൈ പൊലീസ് സേന ഇക്കാര്യം അറിയിച്ചത്.
ദുബൈ സ്വന്തമാക്കാന്‍ പോവുന്ന ഈ സൈബര്‍ ട്രക്ക് ചില്ലറക്കരനല്ല. വീഡിയോ ഗെയ്മുകളിലും സയന്‍സ് ഫിക്ഷനുകളിലും കാണുന്ന തരത്തിലുള്ള ഘടനയാണ് സൈബര്‍ ട്രക്കിന്. റോക്കറ്റിനു പയോഗിക്കുന്ന തരം സ്റ്റീല്‍ കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ബോഡിയാണിതിന്. 400,482,800 കിലോ മീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ ഓടുന്ന മൂന്നു പതിപ്പുകളാണ് ടെസ്ല ഇറക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്നാം പതിപ്പിന് സിംഗിള്‍ മോട്ടോര്‍ റിയര്‍ വീല്‍ ഡ്രൈവ് മോഡലിന് 400 കിലോമീറ്റര്‍ ദൂര പരിധിയും 3400 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാവും.
രണ്ട് ഇലക്ട്രിക്ക് മോട്ടോറുകള്‍ ഉള്‍പ്പെടുത്തിയാണ് രണ്ടാം പതിപ്പ് ഇറക്കുക. 4500 കിലോ ഗ്രാം ഭാരവും വഹിക്കാനാവും.
800 കിലോ മീറ്റര്‍ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കുന്ന മൂന്നാം പതിപ്പ് വെറും മൂന്നു സെക്കന്റു കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 69900 ഡോളറാണ് ഇതിന്റെ വില.
2021 ലാണ് സൈബര്‍ ട്രക്ക് വിപണിയിലിറങ്ങാന്‍ പോവുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേ സമയം ഇത്രയും അവകാശ വാദങ്ങളുമായി എത്തിയ ലൈബര്‍ ട്രക്കിന്റെ അനാവരണ ചടങ്ങിനിടെ ചില്ല് തകരുകയുമുണ്ടായിരുന്നു. ബുള്ളറ്റ് പ്രൂഫ് ആണെന്ന് പറഞ്ഞ സൈബര്‍ ട്രക്കിന്റെ ഗ്ലാസ് വിന്‍ഡോകളില്‍ ബലം തെളിയിക്കാനായി എറിഞ്ഞ ലോഹത്തിന്റെ പന്ത് ട്രക്കിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. എന്നാല്‍ അതൊന്നും സൈബര്‍ ട്രക്കിന്റെ ആരാധകരെ ബാധിച്ചിട്ടില്ല.
രണ്ടര ലക്ഷം ഓര്‍ഡറുകളാണ് ഇതിനകം സൈബര്‍ ട്രക്കിന് ലഭിച്ചിരിക്കുന്നത് എന്നാണ് ടെസ്ല സി.ഇ.ഒ എലൊണ്‍ മസ്‌ക് അവകാശപ്പെടുന്നത്.