ദുബായ്: പണം തട്ടുന്ന വിനോദ സഞ്ചാരികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. പുറത്ത് പോവുമ്പോള്‍ ചിലര്‍ കറന്‍സി വിനിമയ നിരക്കുകള്‍ എത്രയാണെന്ന് അറിയുമോ എന്ന് ചോദിച്ച് അടുത്ത് കൂടും. അവരെ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുബായ് പൊലീസ് അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ലോകത്ത് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സ്ഥലമായും വിനോദ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നായുമാണ് ദുബായ് അറിയപ്പെടുന്നത്.