രണ്ടാമത് ഐ.എല്‍. ടി-20ക്ക് മുമ്പായി നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ച് ദുബായ് ക്യാപ്പിറ്റല്‍സ് അടക്കമുള്ള ടീമുകള്‍. ജോ റൂട്ടിനെയും സിക്കന്ദര്‍ റാസയെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളെയാണ് ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.
റൂട്ടിനും സിക്കന്ദര്‍ റാസക്കും ഒപ്പം വിന്‍ഡീസ് ബ്രൂട്ടല്‍ ഹാന്‍ഡ് ഹിറ്റര്‍ റോവ്മന്‍ പവല്‍, ലങ്കന്‍ സൂപ്പര്‍ താരം ദുഷ്മന്ത ചമീര, പാക് താരം അകിഫ് രാജ എന്നീ അഞ്ച് താരങ്ങളെയാണ് രണ്ടാം സീസണിന് മുന്നോടിയായി ടീം നിലനിര്‍ത്തിയത്.
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ എന്നിവരെ നിലനിര്‍ത്താന്‍ താത്പര്യം കാണിക്കാകിരുന്ന ക്യാപ്പിറ്റല്‍സ് ലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകക്ക് നേരെയും മുഖം തിരിച്ചു. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ രവി ബൊപ്പാര, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലന്‍ എന്നിവരെയും ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയില്ല.
ആദ്യ സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്നും 60 റണ്‍സ് മാത്രമാണ് യൂസുഫ് പത്താന് നേടാന്‍ സാധിച്ചത്. അതേസമയം, ടൂര്‍ണമെന്റില്‍ ഒരുവേള റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായിരുന്ന ഉത്തപ്പ പത്ത് മത്സരത്തില്‍ നിന്നും 218 റണ്‍സ് നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനക്കാരായാണ് ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തത്. എലിമിനേറ്ററില്‍ എം.ഐ എമിറേറ്റ്‌സിനോട് ആറ് റണ്‍സിന് പരാജയപ്പെട്ടാണ് ക്യാപ്പിറ്റല്‍സ് ആദ്യ സീസണ്‍ അവസാനിപ്പിച്ചത്.
ദുബായ് ക്യാപ്പിറ്റല്‍സ് മാത്രമല്ല, മറ്റ് അഞ്ച് ടീമുകളും നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഐ.എല്‍. ടി-20 സീസണ്‍ 2, റിറ്റെയ്ന്‍ഡ് പ്ലെയേഴ്‌സ്
അബുദാബി നൈറ്റ് റൈഡേഴ്‌സ്
സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ജോ ക്ലാര്‍ക്ക്, ചരിത് അസലങ്ക, സാബിര്‍ അലി, അലി ഖാന്‍, മതിയുല്ലാഹ് ഖാന്‍, മര്‍ചന്റ് ഡി ലാങ്.
ഡെസേര്‍ട്ട് വൈപ്പേഴ്‌സ്
വാനിന്ദു ഹസരങ്ക, അലക്‌സ് ഹേല്‍സ്, ടോം കറന്‍, കോളിന്‍ മണ്‍റോ, എസ്. റൂഥര്‍ഫോര്‍ഡ്, ലൂക് വുഡ്, മതീശ പതിരാന, രോഹന്‍ മുസ്തഫ, ഷെല്‍ഡന്‍ കോട്രെല്‍, ദിനേഷ് ചണ്ഡിമല്‍, ഗസ് ആറ്റ്കിന്‍സണ്‍, അലി നസീര്‍.
ദുബായ് ക്യാപ്പിറ്റല്‍സ്
ജോ റൂട്ട്, സിക്കന്ദര്‍ റാസ, റോവ്മന്‍ പവല്‍, ദുഷ്മന്ത ചമീര, അകിഫ് രാജ.
ഗള്‍ഫ് ജയന്റ്‌സ്
ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ക്രിസ് ജോര്‍ദന്‍, ജെയിംസ് വിന്‍സ്, ജെയ്മി ഓവര്‍ട്ടണ്‍, ക്രിസ് ലിന്‍, അയാന്‍ ഖാന്‍, സഞ്ചിത് ശര്‍മ, റിച്ചാര്‍ഡ് ഗ്ലീസണ്‍, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ജെറാര്‍ഡ് എരാസ്മസ്, രെഹന്‍ അഹ്‌മദ്.
എം.ഐ എമിറേറ്റ്‌സ്
കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ഡ്വെയ്ന്‍ ബ്രാവോ, നിക്കോളാസ് പൂരന്‍, മുഹമ്മദ് വസീം, ഡാന്‍ മൂസ്‌ലി, ട്രെന്റ് ബോള്‍ട്ട്, സഹൂര്‍ ഖാന്‍, ഫസലാഖ് ഫാറൂഖി, ജോര്‍ദന്‍ തോംസണ്‍, വില്‍ സ്മീഡ്, മെക്കനി ക്ലാര്‍ക്ക്, ആന്ദ്രേ ഫ്‌ളച്ചര്‍.
ഷാര്‍ജ വാറിയേഴ്‌സ്
ക്രിസ് വോക്‌സ്, ജുനൈദ് സിദ്ധിഖ്, മാര്‍ക് ദയാല്‍, ജോ ഡെന്‍ലി, മുഹമ്മദ് ജവാദുല്ലാഹ്, ടോം കോളര്‍-കാഡ്‌മോര്‍.
Content Highlight: Dubai Capitals and other teams announced retained players before ILT20 season 2