രണ്ടാമത് ഐ.എല്‍. ടി-20ക്ക് മുമ്പായി നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ച് ദുബായ് ക്യാപ്പിറ്റല്‍സ് അടക്കമുള്ള ടീമുകള്‍. ജോ റൂട്ടിനെയും സിക്കന്ദര്‍ റാസയെയും അടക്കമുള്ള സൂപ്പര്‍ താരങ്ങളെയാണ് ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്.
റൂട്ടിനും സിക്കന്ദര്‍ റാസക്കും ഒപ്പം വിന്‍ഡീസ് ബ്രൂട്ടല്‍ ഹാന്‍ഡ് ഹിറ്റര്‍ റോവ്മന്‍ പവല്‍, ലങ്കന്‍ സൂപ്പര്‍ താരം ദുഷ്മന്ത ചമീര, പാക് താരം അകിഫ് രാജ എന്നീ അഞ്ച് താരങ്ങളെയാണ് രണ്ടാം സീസണിന് മുന്നോടിയായി ടീം നിലനിര്‍ത്തിയത്.
𝔹𝕃𝕆ℂ𝕂𝔹𝕌𝕊𝕋𝔼ℝ 𝔼ℕ𝕋𝔼ℝ𝕋𝔸𝕀ℕ𝕄𝔼ℕ𝕋 𝔾𝕌𝔸ℝ𝔸ℕ𝕋𝔼𝔼𝔻 🔥
Presenting our retained players for #DPWorldILT20 Season 2️⃣ 😎
ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ എന്നിവരെ നിലനിര്‍ത്താന്‍ താത്പര്യം കാണിക്കാകിരുന്ന ക്യാപ്പിറ്റല്‍സ് ലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷണകക്ക് നേരെയും മുഖം തിരിച്ചു. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ രവി ബൊപ്പാര, വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഫാബിയന്‍ അലന്‍ എന്നിവരെയും ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയില്ല.
ആദ്യ സീസണില്‍ ഒമ്പത് മത്സരത്തില്‍ നിന്നും 60 റണ്‍സ് മാത്രമാണ് യൂസുഫ് പത്താന് നേടാന്‍ സാധിച്ചത്. അതേസമയം, ടൂര്‍ണമെന്റില്‍ ഒരുവേള റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായിരുന്ന ഉത്തപ്പ പത്ത് മത്സരത്തില്‍ നിന്നും 218 റണ്‍സ് നേടിയിരുന്നു.
കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനക്കാരായാണ് ക്യാപ്പിറ്റല്‍സ് ഫിനിഷ് ചെയ്തത്. എലിമിനേറ്ററില്‍ എം.ഐ എമിറേറ്റ്‌സിനോട് ആറ് റണ്‍സിന് പരാജയപ്പെട്ടാണ് ക്യാപ്പിറ്റല്‍സ് ആദ്യ സീസണ്‍ അവസാനിപ്പിച്ചത്.
A journey that had its ups and downs didn’t culminate the way we would’ve hoped, but we are proud of the effort that everyone put in from day one.