സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഡബ്ബ്മാഷ് വീഡിയോകള്‍. നമ്മുടെ പ്രീയപ്പെട്ട സിനിമാ രംഗങ്ങളുടെ ശബ്ദത്തിനൊപ്പം ചുണ്ടുകളനക്കി അഭിനയിച്ച് സൂപ്പര്‍താരങ്ങളായി പരിണമിക്കുന്ന നിരവധി മുഖങ്ങള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഡബ്മാഷ് വീഡിയോകളെയെല്ലാം പിന്നിലാക്കിക്കൊണ്ട് ഒരു കിടിലന്‍ ഡബ്ബ് മെഡ്‌ലിയുമായി രംഗത്തു വന്നിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.
നിരവധി മലയാള സിനിമാരംഗങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് ബോംബെ ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയതാണ് “ഒരു ബോംബുകഥ എന്ന മലയാളത്തിലെ ആദ്യത്തെ ഡബ് മെഡ്‌ലി വീഡിയോ. ഇനി കണ്ടു നോക്കൂ….