‘എല്‍ഗാര്‍ പരിഷദ്-ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാനി ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് അപലപനീയമാണ്. അനിയന്ത്രിതമായ റെയ്ഡുകളെ എതിര്‍ക്കാനും യു.എ.പി.എ പോലുള്ള അപകടകരമായ നിയമങ്ങളുടെ ദുരുപയോഗം തടയാനും എതിര്‍ക്കാനും നിയമ സ്ഥാപനങ്ങളില്‍ അധികാരമുണ്ട്.’
2017 ഡിസംബര്‍ 31ന് പൂനെയ്ക്ക് സമീപം ഭീമ കൊറഗാവില്‍ സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷദ് പരിപാടിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, അരുണ്‍ ഫെരേര, വരാവര റാവു തുടങ്ങിയവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.