| Wednesday, 7th February 2018, 9:01 pm

അശ്ലീല സന്ദേശങ്ങള്‍ അയച്ചു, സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു; ദല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥിനിയുടെ മര്‍ദ്ദനം (വീഡിയോ)

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അശ്ലീല സന്ദേശം അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു. സര്‍വ്വകലാശാലയിലെ ഭാരതി കോളേജിലെ പ്രൊഫസറെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചത്. ഈ വിദ്യാര്‍ത്ഥിനിയെ കൂടാതെ ഇതേ കോളേജിലെ മറ്റ് അഞ്ചു പെണ്‍കുട്ടികള്‍ക്കും ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.

ക്ലാസ് മുറിയില്‍ പ്രൊഫസറെ ഒറ്റയ്ക്ക് കിട്ടിയപ്പോഴാണ് പെണ്‍കുട്ടികള്‍ ഇയാളെ വളഞ്ഞത്. പെണ്‍കുട്ടികള്‍ ചുറ്റും നില്‍ക്കെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഇയാളെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വര്‍ഷം (2017) സെപ്റ്റംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തു വന്നത്.

കുറച്ചു ദിവസം മുന്‍പാണ് ദല്‍ഹി സര്‍വ്വകലാശാലയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രൊഫസര്‍ ശല്യം ചെയ്തിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ് വീഡിയോ പുറത്തു വന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച ഇയാള്‍ സ്വകാര്യ കൂടിക്കാഴ്ചകള്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനകളും തുടര്‍ച്ചയായി നടത്തിയിരുന്നു.


Also Read: വീണ്ടും ആള്‍ക്കൂട്ടത്തിന്റെ ക്രൂരത; കുട്ടികളെ പിടിക്കാന്‍ വന്നതെന്ന് ആരോപിച്ച് ഒഡീഷ സ്വദേശിയെ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ പ്രചരിപ്പിച്ചു (Watch Video)


ഇയാള്‍ അശ്ലീല സന്ദേശം അയച്ചവരില്‍ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥിനികളും ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോളേജിനു പുറത്തു വെച്ച് കാണാന്‍ ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിക്ക് സന്ദേശം അയച്ചപ്പോള്‍ ക്ലാസ് മുറിയില്‍ വെച്ച് കാണാം എന്ന് പെണ്‍കുട്ടി മറുപടി നല്‍കി. ഇങ്ങനെ തന്ത്രപരമായി പ്രൊഫസറെ ക്ലാസിനുള്ളിലെത്തിച്ച ശേഷമാണ് ഇയാളെ മര്‍ദ്ദിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പരാതിനല്‍കരുതെന്ന് പ്രൊഫസര്‍ യാചിച്ചു പറഞ്ഞതിനാലാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഭാര്യയുടേയും കുട്ടിയുടേയും ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ പരാതി നല്‍കരുതെന്നാണ് ഇയാള്‍ പെണ്‍കുട്ടികളോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ അവിവാഹിതനാണെന്ന വിവരം അറിഞ്ഞപ്പോഴാണ് പെണ്‍കുട്ടി വീഡിയോ പ്രചരിച്ചത്. ഈ സംഭവം പുറത്തു വരാതിരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

വീഡിയോ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more