ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എ.ബി.വി.പിയും ഇതിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവെന്നും എന്‍.എസ്.യു.ഐ. ഇ.വി.എം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. പ്രസിഡന്റ് പദവി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ എ.ബി.വി.പിയെ സഹായിക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും എന്‍.എസ്.യു.ഐ ആവശ്യപ്പെട്ടു.
വോട്ടെണ്ണല്‍ ആറ് റൗണ്ട് കഴിഞ്ഞപ്പോള്‍ എന്‍.എസ്.യു.ഐയായിരുന്നു ഡി.യു.എസ്.യു പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ മുന്നിട്ടു നിന്നിരുന്നത്. എന്നാല്‍ പെട്ടെന്ന് ആറ് മെഷീനുകള്‍ കേടാവുകയും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കുകയും ചെയ്‌തെന്ന് എന്‍.എസ്.യു.ഐ നേതാവ് രുചിഗുപ്ത പറഞ്ഞു.
അതിനിടെ വോട്ടെണ്ണുന്നതിനിടെ കൗണ്ടിങ് സെന്ററിന്റെ ചില്ല് പൊട്ടിച്ച് അകത്ത് കയറാന്‍ എ.ബി.വി.പി സെക്രട്ടറി സ്ഥാനാര്‍ത്ഥിയായ സുധീര്‍ ദേധ ശ്രമിച്ചു. വോട്ടെണ്ണല്‍ പുനരാരംഭിക്കണമെന്ന നിലപാടാണ് എ.ബി.വി.പിക്ക്.
എ.ബി.വി.പി, എന്‍.എസ്.യു.ഐ, ആം ആദ്മി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സി.വൈ.എസ്.എസ് എന്നീ സംഘടനകളാണ് മത്സരിക്കാനുള്ളത്. ഇടത് സംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റുഡന്റ് അസോസിയേഷനുമായി സഖ്യം ചേര്‍ന്നാണ് സി.വൈ.എസ്.എസ് മത്സരിക്കുന്നതെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.