| Monday, 18th March 2019, 8:28 pm

വേനല്‍അവധി ആസ്വദിക്കാന്‍ ഡിടിപിസിയുടെ വണ്‍ഡേ ട്രിപ്പുകള്‍; ചെലവ് വെറും 1250

ഡൂള്‍ന്യൂസ് ഡെസ്‌ക്

വേനല്‍ അവധിക്കാലം കുടുംബവുമായി എവിടെയെങ്കിലുമൊക്കെ ഒരു ചെറിയ ട്രിപ്പ് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. കുട്ടികള്‍ക്കൊപ്പമായാലും കൂട്ടുകാര്‍ക്കൊപ്പമായാലും ഒരു വണ്‍ഡേ ട്രിപ്പാണ് താല്‍പ്പര്യപ്പെടുന്നതെങ്കില്‍ നല്ലൊരു ചോയ്‌സായിരിക്കും ഡിടിപിസി നിങ്ങള്‍ക്ക് തരുന്നത്. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ട്രാവല്‍മേറ്റ് സൊലൂഷനും പരസ്പരം കൈകോര്‍ത്ത്  ഹോളിഡേ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
കുടുംബങ്ങളുടെയും,ബാച്ചിലേഴ്‌സിന്റെയും താല്‍പ്പര്യം പരിഗണിച്ചുള്ള പാക്കേജുകളാണിത്.അഞ്ച് വിവിധ സ്ഥലങ്ങളിലേക്കാണ് ടൂര്‍പ്ലാന്‍ ചെയ്യുന്നത്. നമ്മുടെ താല്‍പ്പര്യമനുസരിച്ചും പാക്കേജ് സെറ്റ് ചെയ്യാവുന്നതാണ്. എല്ലാ ട്രിപ്പുകളും തുടങ്ങുന്നത് എറണാകുളത്ത് നിന്നാണെന്ന് മാത്രം.

കൊച്ചി സിറ്റി ടൂര്‍

സൗത്ത് ഇന്ത്യയുടെ തീരപ്രദേശമായ നമ്മുടെ കൊച്ചിയില്‍ ഒരു ദിവസം ചിലവഴിക്കാം. രാവിലെ ആരംഭിച്ചു വൈകീട്ടോടെ സമാപിക്കുന്ന യാത്രയില്‍ ബോട്ടിങ് കൂടി ആസ്വദിച്ചു മടങ്ങാം. കൂടാതെ പ്രധാനമായും “കേരള ഫോക്ലോര്‍ മ്യൂസിയം (ശനിയാഴ്ച), ഫോര്‍ട്ട് കൊച്ചി, ഇന്‍ഡോ പോര്‍ച്ചുഗീസ് മ്യൂസിയം, മട്ടാഞ്ചേരി പാലസ് (ഞായറാഴ്ച്ച), ഇന്റര്‍നാഷണല്‍ കയര്‍ മ്യൂസിയം, ആലപ്പീ ഹൗസ് ബോട്ടിംഗ് (2 മണിക്കൂര്‍)” തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. വണ്‍ ഡേ പാക്കേജിന് ഒരാള്‍ക്ക് Rs 1265 /- ആണ് ചാര്‍ജ് .

ഏഴാറ്റുമുഖം അതിരപ്പിള്ളി മലക്കപ്പാറ ട്രിപ്പ്

പച്ചപ്പും വെള്ളച്ചാട്ടവും മനംകവരുന്ന കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു കൊണ്ട് മുന്നേറുന്ന ഈ യാത്രയില്‍ പ്രധാനമായും ഏഴാറ്റുമുഖം, തുമ്പൂര്‍മൊഴി ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍, അതിരപ്പിള്ളി വാട്ടര്‍ ഫാള്‍സ്, വാഴച്ചാല്‍ ഫാള്‍സ്, മലക്കപ്പാറ ജംഗിള്‍ സഫാരി, അപ്പര്‍ ഷോളയാര്‍ ഡാം തുടങ്ങിയ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു. വണ്‍ ഡേ പാക്കേജിന് ഒരാള്‍ക്ക് Rs 1699 /- ആണ് ചാര്‍ജ് ചെയ്യുന്നത്.

ഭൂതത്താന്‍കെട്ട് തട്ടേക്കാട് ട്രിപ്പ്

രാവിലെ ആരംഭിക്കുന്ന യാത്ര 9 മണിയോടെ ഭൂതത്താന്‍കെട്ട് ഡാം സന്ദര്‍ശിക്കുകയും, വളരെ പരിചയസമ്പന്നമായ ഗൈഡ് അകമ്പടിയോടെ കാടിന്റെ ഉള്ളിലേക്ക് മനോഹാരിത ആസ്വദിച്ച് നടക്കാനും ഓള്‍ഡ് ഭൂതത്താന്‍കെട്ട് സന്ദര്‍ശിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. പെരിയാറിലൂടെയുള്ള ബോട്ടിങ്ങും, കേരളത്തനിമയോടെയുള്ള ഉച്ചഭക്ഷണവും ഈ യാത്രയുടെ പ്രത്യേകതയാണ്.

ഉച്ചഭക്ഷണത്തിനുശേഷം തട്ടേക്കാട് ബേര്‍ഡ് സാങ്ക്ച്യുറിയിലെത്തും. അവിടെ വിവിധതരം പറവകളുടെ സാന്നിധ്യം അറിയിച്ചിട്ടുള്ള ബേര്‍ഡ് സാങ്ക്ച്യുറി, മ്യൂസിയം, ബേര്‍ഡ് വാച്ച് ട്രെക്കിങ്ങ്, ഇഞ്ചത്തൊട്ടി തൂക്കുപാലം എന്നീ മനോഹരമായ സ്ഥലങ്ങളും കാണാന്‍ സാധിക്കും. വണ്‍ ഡേ പാക്കേജിന് ഒരാള്‍ക്ക് Rs 1250 രൂപയാണ് ചാര്‍ജ്.

മൂന്നാര്‍ ട്രിപ്പ്
കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ തണുപ്പിന്റെ ലഹരിയോടൊപ്പം മഞ്ഞണിഞ്ഞ കാഴ്ചകള്‍ കാമറയിലൂടെ പകര്‍ത്താനും അവസരമുണ്ട്. വാളറ, ചിയാപാറ വാട്ടര്‍ഫാള്‍സ്, ഫോട്ടോപോയിന്റ് കൂടാതെ മറ്റു പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും സാധിക്കും. വണ്‍ ഡേ പാക്കേജിന് ഒരാള്‍ക്ക് Rs 1299 രൂപയാണ് ചാര്‍ജ്

ഇലവീഴാപൂഞ്ചിറ

കോട്ടയത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാ പൂഞ്ചിറയിലേക്കുള്ള ട്രിപ്പും ഡിടിപിസി ഒരുക്കിയിട്ടുണ്ട്. ഇലവീഴാപൂഞ്ചിറയില്‍ നിന്നാല്‍ അഞ്ച് ജില്ലകളെ ഒരുമിച്ച് കാണാനുള്ള ഭാഗ്യം വിനോദസഞ്ചാരികള്‍ക്ക് ലഭിക്കും. മുനിയറ ഗുഹ,കട്ടിക്കയം വെള്ളച്ചാട്ടം,ഇല്ലിക്കല്‍ക്കല്ല് എന്നിവയും സന്ദര്‍ശിക്കാം. സഞ്ചാരികള്‍ക്കായി തുറന്ന ജീപ്പില്‍ സഫാരിയും റെഡിയാണ്. ഈ പാക്കേജിന് ഒരാള്‍ക്ക് വെറും 1,250 രൂപ മാത്രം മതി

ഇത് കൂടാതെ ആലപ്പുഴ – ഫോര്‍ട്ട് കൊച്ചി വണ്‍ ഡേ ടൂര്‍, കോടനാട് പോര് വണ്‍ ഡേ ടൂര്‍, മെഡോ വാഗമണ്‍ വണ്‍ ഡേ ടൂര്‍ എന്നിവയും യാത്രക്കാരുടെ ആവശ്യാനുസരണം ഒറ്റക്കും ഗ്രൂപ്പായും പാക്കേജുകളും ഇവര്‍ ഒരുക്കുന്നു. ഫാമിലിക്കും ഗ്രൂപ്പിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സ്‌പെഷ്യല്‍ ടൂറുകളും DTPC യുടെ കേരളാ സിറ്റി ടൂറിലൂടെ ലഭിക്കും.

മുകളില്‍ പറഞ്ഞ എല്ലാ പാക്കേജുകളിലും ഭക്ഷണവും, ഗൈഡ് സെര്‍വിസും, AC പുഷ്ബാക്ക് വെഹിക്കിള്‍ ഫെസിലിറ്റിയും ഉള്‍പ്പെടുന്നു. എല്ലാ യാത്രകളും എറണാകുളത്തു നിന്ന് ആരംഭിച്ച് എറണാകുളത്തു തന്നെ അവസാനിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിനു അനുസരിച്ചു പിക്കപ്പ് പോയിന്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി www.keralacitytour.com വെബ്‌സൈറ്റിലോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.
+91 484 236 7334, +91 8893 85 8888, +91 8893 99 8888

വിശദവിവരങ്ങള്‍ക്ക് ട്രാവല്‍മേറ്റ് സൊലൂഷന്‍സ്; 04802706650, 8893828888,

We use cookies to give you the best possible experience. Learn more