പഴുത്ത മുന്തിരിയിയേക്കാൾ എന്തുകൊണ്ടും കേമനാണ് ഉണക്കമുന്തിരി.പായസത്തിൽ അലങ്കാരത്തിനു മാത്രമല്ല, ആരോഗ്യത്തിനും മികച്ചവയാണ് ഇവ.ഉണക്കമുന്തിരിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, നാരുകൾ, മഗ്നീഷ്യം തുടങ്ങിയവയാണ് ആരോഗ്യഘടകങ്ങൾ. ഉണക്കമുന്തിരിയിട്ട വെള്ളം മികച്ച ആരോഗ്യപാനീയമാണ്.
രാത്രി അഞ്ച് കറുത്ത ഉണക്കമുന്തിരി ഒരു ഗ്ളാസ് വെള്ളത്തിലിടുക. രാവിലെ ഇതേ വെള്ളത്തിലേക്ക് മുന്തിരി പിഴിഞ്ഞ് വെറുംവയറ്റിൽ കുടിക്കാം. മികച്ച രോഗപ്രതിരോധശേഷി ലഭിക്കും. മാത്രമല്ല ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. ഇതിലുള്ള കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ഉറപ്പാക്കും.
ഹീമോഗ്ലോബിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനൊപ്പം രക്തോത്പാദനവും വർദ്ധിപ്പിക്കും. സ്ത്രീകളിലും പെൺകുട്ടികളിലുമുള്ള വിളർച്ച പരിഹരിക്കാൻ മികതാണ് ഈ പാനീയം. ശരീരത്തിലെ വിഷാംശം നീക്കുന്നതിനൊപ്പം മൂത്രത്തിലെ അണുബാധകളെയും പ്രതിരോധിക്കും.
നാരുകൾ ധാരാളമുള്ളതിനാൽ ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഗ്യാസ് ട്രബിളും അസിഡിറ്റിയും ഇല്ലാതാക്കും. വിറ്റാമിൻ എ, ആന്റിഓക്സിഡന്റുകൾ, ബീറ്റാകരോട്ടിനുകൾ എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാണ്. ഉണക്കമുന്തിരി വെള്ളം കൊളസ്ട്രോൾനില താഴ്ത്തിയും രക്തപ്രവാഹം സുഗമമാക്കിയും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. ഇതിലുള്ളപൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കും