[share]
[] ജക്കാര്‍ത്ത: മദ്യപനായ യാത്രക്കാരന്‍ വിമാനം റാഞ്ചിയെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനില്‍ നിന്നും ഇന്തോനേഷ്യയിലേക്ക് പോയ 737800 എന്ന വിമാനം റാഞ്ചിയെന്ന സൂചനയാണ് ആകെ ഭീതി പടര്‍ത്തിയത്.
ഇതേ തുടര്‍ന്ന് വിമാനം ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളത്തിലിറക്കുകയും സുരക്ഷ സൈനികര്‍ യാത്രക്കാരനെ അറസ്റ്റു ചെയ്യുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനില്‍ നിന്നുള്ള വിര്‍ജിന്‍ ഓസ്‌ട്രേലിയയുടെ വിമാനമാണ് ആകാശത്തുവെച്ച് റാഞ്ചാനുള്ള ശ്രമത്തിനിടെ ഇന്തോനേഷ്യയിലെ ബാലിയില്‍ അടിയന്തരമായി ഇറക്കിയത്.
മദ്യപിച്ചു ബോധമില്ലാതെ യാത്രക്കാരന്‍ കോക്ക്പിറ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ പൈലറ്റ് ഹൈജാക്ക് അലേര്‍ട്ട് പുറപ്പെടുവിക്കുകയും തുടര്‍ന്ന് ഇന്തോനേഷ്യന്‍ പോലീസ് എത്തി യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
എന്നാല്‍ വിമാനം റാഞ്ചാന്‍ ആരും ശ്രമിച്ചിട്ടില്ല എന്നും അമിതമായി മദ്യപിച്ച യാത്രക്കാരന്‍ അക്രമണ സ്വഭാവം പ്രകടിപ്പിക്കുകയായിരുന്നെന്നും എയര്‍ലൈന്‍സ് അധികാരിയായ ഹെറു സുഡ്ജാമികോ പറഞ്ഞു. മദ്യപാനിയായ ഒരാളുടെ പ്രവര്‍ത്തികള്‍ കണ്ട് യാത്രക്കാരന്‍ വിമാനം റാഞ്ചിയെന്ന സൂചന പൈലറ്റാണ് നല്‍കിയെന്ന് ഗതാഗത മന്ത്രാലയ വക്താവ് പറഞ്ഞു