| Sunday, 18th June 2023, 4:11 pm

മദ്യലഹരിയിലായ യുവതിയെ ബലാത്സംഗം ചെയ്തു; യു.കെയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാര്‍ഡിഫ്: മദ്യലഹരിയിലായിരുന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ക്ക് തടവ്. ആറു വര്‍ഷവും ഒമ്പത് മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്. പ്രീത് വികാല്‍ (20) ആണ് കഴിഞ്ഞ വര്‍ഷം യു.കെയിലെ കാര്‍ഡിഫിലെ ഫ്‌ളാറ്റില്‍ അതിജീവിതയെ കൂട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും നേരത്തെ തന്നെ പരിചിതരായിരുന്നു.

‘പീഡനത്തിനിരയായ സ്ത്രീ അമിതമായി മദ്യപിച്ചിരുന്നു. ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയ യുവതി പ്രീതിനെ കാണുകയും അയാളോടൊപ്പം സംസാരിക്കുകയും ചെയ്തിരുന്നു,’ പൊലീസ് പറഞ്ഞു.

പ്രീത് വികാല്‍ യുവതിയെ തോളിലേറ്റി കൊണ്ടുപോകുന്ന വീഡിയോയും ലഭിച്ചിട്ടുണ്ട്.

‘കാര്‍ഡിഫിലെ വസതിയില്‍ വെച്ച് ഒരു യുവതിയെ ബലാത്സംഗം ചെയ്തതിന് യുവാവ് അറസ്റ്റില്‍. പ്രീത് വികാല്‍ അതിജീവിതയെ തോളിലേറ്റി കൊണ്ടുപോകുന്നത് സി.സി.ടി.വിയില്‍ തെളിഞ്ഞിട്ടുണ്ട്.

ഇത്തരം ആക്രമണങ്ങള്‍ കാര്‍ഡിഫില്‍ അസാധാരണമാണ്,’കാര്‍ഡിഫിലെ സൗത്ത് വെയില്‍സ് പൊലീസ് ട്വീറ്റ് ചെയ്തു.

യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയതിന് ശേഷം പ്രീത് അവരുടെ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അന്ന് നടന്ന കാര്യങ്ങളെല്ലാം യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിന് ശേഷം ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും അവന്റെ ഉപദ്രവത്തില്‍ തനിക്കാണ് കുറ്റബോധം തോന്നുന്നതെന്നും അതിജീവിത പൊലീസിനോട് പറഞ്ഞു.

CONTENT HIGHLIGHTS: Drunk woman raped; Indian origin student arrested in UK

We use cookies to give you the best possible experience. Learn more