| Monday, 26th November 2018, 8:11 am

മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തി നിർത്താതെ ഓടിച്ച് പോയി; യുവതി അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കൊത്ത: ബസ് കാത്ത് നിൽക്കുകയായിരുന്ന ആളെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയിട്ടും നിർത്താതെ ഓടിച്ച് പോയ യുവതി പൊലീസ് കസ്റ്റഡിയിലായി. കൊൽക്കൊത്തയിലാണ് സംഭവം നടന്നത്. കൊൽക്കൊത്തയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുന്ന അദിതി അഗർവാളാണ് പോലീസ് കസ്റ്റഡിയിലായത്. ഇവർ കൂടിയ അളവിൽ മദ്യം കഴിച്ചിരുന്നതായി വൈദ്യപരിശോധനയിൽ പൊലീസ് കണ്ടെത്തി.

Also Read ശബരിമലയില്‍ സ്ത്രീയെ അക്രമിച്ച കേസ്; കെ. സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

ഞായറാഴ്ച രാവിലെ ആറരയോടെയാണ് അദിതി ട്രാഫിക് ലൈറ്റ് മറികടന്നു ഈസ്റ്റേൺ മെട്രോപൊളിറ്റൻ ബൈപ്പാസിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന ആളെ കാറിടിച്ച ശേഷം നിർത്താതെ ഓടിച്ച് പോയത്. ഒരു സീനിയർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അദിതി കാർ നിർത്താൻ ശ്രമം നടത്തിയില്ലെന്നും നേരെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ഓടിച്ച് പോകുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Also Read മന്ത്രി മാത്യു.ടി.തോമസ് ഇന്ന് രാജി വെക്കും; കെ.കൃഷ്ണന്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍

“അവർ നാവു കുഴഞ്ഞാണ് ഞങ്ങളോട് സംസാരിച്ചത്. എങ്ങനെയാണ് അവർ അത്രയും നേരം ഒറ്റക്ക് കാറോടിച്ചതെന്നത് അത്ഭുതകരമാണ്. പാർക്ക് സ്ട്രീറ്റിലെ ഒരു പബ്ബിൽ നിന്നും പാർട്ടി കഴിഞ്ഞ വന്ന ശേഷം കൂട്ടുകാരെ ഡ്രോപ്പ് ചെയ്യുകയായിരുന്നു അവർ. അതിനു ശേഷമാണ് സംഭവം നടന്നത്.” അദ്ദേഹം പി.ടി.ഐ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ഈ സമയം ലെതർ കോംപ്ലക്സിലായിരുന്ന ആളാണ് അദിതിയുടെ ഇരയായി തീർന്നത്. ഇയാളെയും ഇയാളുടെ കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.

We use cookies to give you the best possible experience. Learn more