| Friday, 6th September 2024, 6:27 pm

മദ്യപിച്ചെത്തി വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപകനെതിര സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

അധ്യാപകദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് സേമല്‍ഖേഡിയിലെ സ്‌കൂളിലെ അധ്യാപകനായ വീര്‍ സിങ് മേധയാണ് മദ്യപിച്ചെത്തി സൂളിലെ വിദ്യാര്‍ത്ഥിയുടെ മുടി മുറിക്കുന്നത്.

കുട്ടി പഠിക്കാത്തതിന്റെ ഭാഗമായാണ് അധ്യാപകന്‍ ഈ വിചിത്ര ശിക്ഷ നടപ്പിലാക്കിയത്. മുടി മുറിക്കുമ്പോള്‍ പെണ്‍കുട്ടി കരയുന്നതായും വീഡിയോയില്‍ ഉണ്ട്.

സംഭവം കണ്ട് ഒരു ഗ്രാമവാസി അധ്യാപകനെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ഇയാളോട് നിങ്ങള്‍ വേണമെങ്കില്‍ വീഡിയോ എടുത്തുകൊള്ളു എന്നാലും എന്നെയൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് അധ്യാപകന്‍ പറയുന്നുണ്ട്.

സംഭവത്തിന് പിന്നാലെ അധ്യാപകനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി രത്ലം ജില്ലാ കളക്ടര്‍ രാജേഷ് ബാതം അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയതു. വീഡിയോ വൈറലായതോടെ ഇയാളെ ട്രൈബല്‍ ഡിപ്പാര്‍ട്ടമെന്റ് അസി.കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ അടിയന്തര നടപടിയെടുത്ത ജില്ലാ കലക്ടറെ പിന്നീട് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി ദേശീയമാധ്യമമായ മിന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Drunk teacher chops student’s hair as punishment in Madhya Pradesh

We use cookies to give you the best possible experience. Learn more