കൊച്ചി ആഴക്കടലില്‍ മയക്കുമരുന്ന് വേട്ട
national news
കൊച്ചി ആഴക്കടലില്‍ മയക്കുമരുന്ന് വേട്ട
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 7:56 pm

കൊച്ചി: കൊച്ചി ആഴക്കടലില്‍ നിന്ന് 12,000 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് പിടികൂടി. എന്‍.ബി.സിയും നേവിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാഷിഷ് ഓയില്‍ തുടങ്ങിയവയാണ് പിടികൂടിയിട്ടുള്ളത്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കുമായി കൊണ്ട് വന്ന മയക്കുമരുന്നാണിതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഓപ്പറേഷന്‍ സമുദ്രഗുപ്ത് പദ്ധതിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് മെതാംഫെറ്റാമിന്‍ വഹിച്ച് കപ്പല്‍ പുറപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള നിരീക്ഷണത്തിലാണ് കപ്പല്‍ പിടിക്കാനായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത് കടത്തുകയായിരുന്ന പാകിസ്ഥാന്‍ സ്വദേശി എന്ന് സംശയിക്കുന്നയാളും പിടിയിലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടകള്‍ പറയുന്നു. അതേസമയം പിടിയിലായ ആളുകളുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്താന്‍ എന്‍.സി.ബി സംഘം തയ്യാറായില്ല.

Contenthighlight: drug seized in kochi