ന്യൂദല്‍ഹി: മരുന്ന് വില നിയന്ത്രണം നീക്കിയ ഉത്തവ് പരിശോധിക്കുമെന്ന് സുപ്രിം കോടതി. 108 മരുന്നുകളെ വില നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കുലറില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് നല്‍കിയ പൊതു താത്പര്യ ഹരജിയിലാണ് കോടതിയുടെ തീരുമാനം.
കാന്‍സര്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ വില വര്‍ധിച്ചുവെന്ന് കാണിച്ചായിരുന്നു സുപ്രിം കോടതിയില്‍ പൊതു താല്‍പര്യ ഹരജി നല്‍കിയിരുന്നത്.
മരുന്നുകളുടെ വില നിയന്ത്രണം മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞതോടെ കാന്‍സര്‍ പ്രതിരോധ മരുന്നിന് ഒരു ലക്ഷം രൂപ കുത്തനെ കൂട്ടിയിരുന്നു. 108 മരുന്നുകളെ അവശ്യമല്ലാത്ത (non essential) വിഭാഗത്തില്‍ പെടുത്തിയാണ് വിലനിയന്ത്രണാധികാരം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയില്‍ നിന്നും എടുത്തുകളഞ്ഞിരുന്നത്. ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെയും വില ഇരട്ടിയോളമാണ് വര്‍ധിച്ചിരുന്നത്.
കാന്‍സര്‍ പ്രതിരോധത്തിനടക്കമുള്ള 108 മരുന്നുകളുടെ വിലനിയന്ത്രണാധികാരമാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയില്‍ (എന്‍.പി.പി.എ) നിന്നും എന്‍.ഡി.എ സര്‍ക്കാര്‍ എടുത്തു കളഞ്ഞിരുന്നത്. എന്‍.പി.പി.എ ജൂലൈ മാസം ഇറക്കിയ വിലനിലവാരത്തെ റദ്ദ് ചെയ്ത് കൊണ്ട് കമ്പനികളുടെ താത്പര്യത്തിനനുസരിച്ച് “അവശ്യമല്ലാത്ത മരുന്ന്” എന്ന വിഭാഗത്തില്‍ പെടുത്തിയാണ് ഈ പിന്മാറ്റം.
മരുന്നുകളുടെ വില നിര്‍ണയാധികാരം തങ്ങള്‍ക്ക് വേണമെന്ന് സ്വകാര്യ മരുന്നു കമ്പനികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.