വിജയ് മല്ല്യയുടെ 6203കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു ട്രിബ്യൂണലിന്റെ ഉത്തരവ്
Daily News
വിജയ് മല്ല്യയുടെ 6203കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബംഗളൂരു ട്രിബ്യൂണലിന്റെ ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th January 2017, 3:24 pm

vijay-mallya

കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് പോയ മല്ല്യക്കെതിരെ നടക്കുന്ന പ്രധാന നടപടികളില്‍ ഒന്നാണ് ട്രിബ്യൂണലിന്റെ ഈ വിധി. മുന്നുവര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷമാണ് 17ബാങ്കുകള്‍ക്ക് കിംഗ്ഫിഷറിന്റെ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

ബംഗളൂരു: കിങ്ഫിഷര്‍ ഏയര്‍ലൈന്‍സ് ഉടമ വിജയ് മല്ല്യയുടെ 6,203 കോടി രൂപയ്ക്ക് സമാനമായ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി. വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച പരാതിയില്‍ ബംഗളൂരു ഡെമ്പ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെതാണ് വിധി.

Also raed ഭാജി പറയുന്നു യുവിയാണ് ഇന്ത്യയുടെ മികച്ച ഫിനിഷര്‍, ഒരിക്കലും വിട്ടുകൊടുക്കാത്ത പോരാളിയായ അദ്ദേഹമാണ് എന്റെ പ്രചോദനവും

കഴിഞ്ഞ മാര്‍ച്ചില്‍ ബ്രിട്ടനിലേക്ക് പോയ മല്ല്യക്കെതിരെ നടക്കുന്ന പ്രധാന നടപടികളില്‍ ഒന്നാണ് ട്രിബ്യൂണലിന്റെ ഈ വിധി. മുന്നുവര്‍ഷത്തെ നിയമ നടപടികള്‍ക്ക് ശേഷമാണ് 17ബാങ്കുകള്‍ക്ക് കിംഗ്ഫിഷറിന്റെ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.

6,203 കോടി രൂപയും പലിശയും ചേര്‍ത്തുള്ള തുക ഇാടാക്കാനാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ ഏയര്‍ലൈന്‍സ് സര്‍വ്വീസ് ഉടമകളാണ് കിംഗ്ഫിഷര്‍. ഏയര്‍ലൈന്‍സിനു പുറമെ മദ്യ വ്യാപാര ശ്യംഖലയും മല്ല്യയുടെ നേതൃത്വത്തിലുള്ള കമ്പനിയ്ക്കുണ്ട്.

കെ ശ്രീനിവാസന്റെ അധ്യക്ഷതയിലുള്ള ട്രിബ്യൂണലാണ് വിധി പ്രഖ്യപിച്ചിരിക്കുന്നത്. 9000ത്തോളം കോടി രൂപ ബാങ്കുകള്‍ക്ക് തിരിച്ചടയ്ക്കാതെ മാര്‍ച്ച് 2നാണ് മല്ല്യ ലണ്ടനിലേക്ക് മുങ്ങിയത്. 17 ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുകയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാന്‍ മല്യ തയാറായിരുന്നില്ല.