എഡ്ജ്ബാസ്റ്റണ്‍ മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരിലൊരാളായ ജേസണ്‍ റോയിയെ സ്‌കോര്‍ ഇരുപതില്‍ നില്‍ക്കെ ഔട്ടാക്കാന്‍ അവസരമുണ്ടായിരുന്നിട്ടും ഡി.ആര്‍.എസിന് പോകാതിരുന്ന തീരുമാനത്തിനെതിരെ ആരാധകര്‍.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറിലാണ് സംഭവം. അംപയര്‍ അലീംദര്‍ വൈഡ് വിളിച്ച പന്ത് ജേസണ്‍ റോയിയുടെ ഗ്ലൗവില്‍ തട്ടിയ ശബ്ദം കേട്ട് പാണ്ഡ്യ അപ്പീല്‍ ചെയ്‌തെങ്കിലും പിറകില്‍ നിന്ന ധോണി അപ്പീല്‍ ചെയ്തില്ല. വിരാട് കോഹ്‌ലിയും അപ്പീലുമായി മുന്നോട്ടു വന്നെങ്കിലും ധോണിയുടെ നിലപാടനുസരിച്ച് ഡി.ആര്‍.എസിന് പോയില്ല.
പന്നീട് അള്‍ട്രാ എഡ്ജില്‍ പന്ത് റോയിയുടെ ഗ്ലൗവില്‍ കൊണ്ടതായി വ്യക്തമായിരുന്നു. പിന്നീട് 57 പന്തില്‍ 66 റണ്‍സ് എടുത്താണ് റോയ് മടങ്ങിയത്. റോയിയെ ഒരറ്റത്ത് നിര്‍ത്തിയാണ് ബെയര്‍സ്‌റ്റോയും അതിനേക്കാള്‍ വെടിക്കെട്ട് പ്രകടനത്തോടെ സെഞ്ച്വറി തികച്ചത്.
ഈ ലോകകപ്പില്‍ ഇതാദ്യമായല്ല ‘ധോണി റിവ്യു സിസ്റ്റം’ പരാജയപ്പെടുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ബാബര്‍ അസമിനെതിരായ ചാഹലിന്റെയും കോഹ്‌ലിയുടെയും ഡി.ആര്‍.എസ് അപ്പീലും ധോണി നിരസിച്ചിരുന്നു.