തൊഴിലില്ലായ്മ വേതനവും കൂലി വൈകിയതിനുള്ള നിര്‍ബന്ധിത നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഫണ്ടിന്റെ അപര്യാപ്തതയാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം ഒരു നിയമത്തിന്റെയും നിയമപരിരക്ഷയുടെ പരാജയത്തിലേക്കാണ് നയിക്കുന്നത്.
പ്രിയ പ്രധാനമന്ത്രി,
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായിതുടര്‍ച്ചയായി വളര്‍ച്ചയോട് പൊരുതേണ്ടിവരുന്ന രാജ്യത്തെ വലിയൊരു വിഭാഗം ദരിദ്രരായ ഗ്രാമീണരുടെ പ്രശ്‌നങ്ങളില്‍ ഞങ്ങളുടെ ആശങ്ക നിങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എഴുത്ത്. പ്രധാനമായും മഴവെള്ളത്തെ ആശ്രയിച്ചു കൃഷി ചെയ്ത കര്‍ഷകര്‍ക്ക് മഴ കുറഞ്ഞതോടെ കൃഷി നാശം വന്നിരിക്കുകയാണ്. അരുവികളും ജലസംഭരണികളും വറ്റിവരണ്ടതോടെ മറ്റു ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുന്നവരെയും ഇത് ബാധിച്ചിരിക്കുകയാണ്. തളരുന്ന കാര്‍ഷിക രംഗത്തെ ഇതെല്ലാം കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ഒരു സൂചനപോലും കാണുന്നില്ല.
ഈ ജനവിഭാഗത്തിനുണ്ടായ തിരിച്ചടിയുടെ ഫലം കുട്ടികളെ തകര്‍ക്കുകയും അവരുടെ വിദ്യാഭ്യാസത്തിനു തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജീവിതം ക്യാമ്പുകളിലോ തിങ്ങിനിറഞ്ഞ കുടിലുകളിലോ തുടരേണ്ടിവരുന്നു. ഇതിനിടയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ക്കും രോഗികള്‍ക്കും ഭിക്ഷയാചിക്കേണ്ടിവരുന്നു. അല്ലെങ്കില്‍ അവര്‍ മരണത്തിനു കീഴടങ്ങുന്നു. കന്നുകാലികള്‍ക്കു തീറ്റ നല്‍കാന്‍ കഴിയാതെ അവയെ കുറഞ്ഞ വിലക്ക് വില്‍ക്കാനോ ഉപേക്ഷിച്ചു പോകാനോ ഉടമസ്ഥര്‍ നിര്‍ബന്ധിതരാവുന്നു. കുടിവെള്ള സ്‌ത്രോതസ്സുകള്‍ പോലും വറ്റിവരളുന്നു.
അടിയന്തരപ്രാധാന്യം മനസിലാക്കാതെയും അനുകമ്പയില്ലാത്തതുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. തൊഴിലുറപ്പു ജോലികള്‍ക്കുള്ള ശമ്പളം വളരെ കുറവും പലപ്പോഴും അത് മാസങ്ങളോളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന് മൂന്നുവര്‍ഷമായിട്ടും അത് നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നത് സ്ഥിതി വഷളാക്കുന്നു.
ഇതൊക്കെയാണെങ്കിലും കഠിനമായ വരള്‍ച്ചയോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് വേദനാജനകമാണ്. അടിയന്തരപ്രാധാന്യം മനസിലാക്കാതെയും അനുകമ്പയില്ലാത്തതുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. തൊഴിലുറപ്പു ജോലികള്‍ക്കുള്ള ശമ്പളം വളരെ കുറവും പലപ്പോഴും അത് മാസങ്ങളോളം പിടിച്ചുവെക്കപ്പെടുകയും ചെയ്യുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വന്ന് മൂന്നുവര്‍ഷമായിട്ടും അത് നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നത് സ്ഥിതി വഷളാക്കുന്നു.
ഈ നിയമം നടപ്പിലാക്കിയിരുന്നെങ്കില്‍ ദരിദ്ര സംസ്ഥാനങ്ങളിലെ ഗ്രാമീണര്‍ക്ക് മാസം ആവശ്യമായ ധാന്യത്തിന്റെ പകുതിയെങ്കിലും സൗജന്യമായി ലഭിച്ചേനെ. വരള്‍ച്ചാ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ നടപടികള്‍ എല്ലാവര്‍ക്കുമായി നടപ്പിലാക്കേണ്ടതുണ്ട്.
കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങള്‍, സംരക്ഷിക്കാനാരുമില്ലാത്ത കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയ അഗതികളെ സംരക്ഷിക്കാന്‍ വരള്‍ച്ചാ ബാധിത മേഖലകളില്‍ പലയിടത്തും യാതൊരു പദ്ധതികളും ഇല്ല.
കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളോ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള സംവിധാനമോ ആവശ്യക്കാര്‍ക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യമോ പര്യാപ്തമായ രീതിയില്‍ ചെയ്തിട്ടില്ല. കാലിത്തീറ്റ ബാങ്കുകളും കന്നുകാലി ക്യാമ്പുകളും നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കരുതലുകളില്‍ പലരും വരള്‍ച്ചയോട് സാധാരണ സ്വീകരിക്കുന്ന സമീപനങ്ങളാണ്. മിക്കതും വളരെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടവയുമാണ്. എന്നാല്‍ ഇന്ന് അതിനൊന്നും പരിഗണന നല്‍കിയില്ല.
വരള്‍ച്ചാ സമയത്ത് അഗതികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഐ.സി.ഡി.എസ് കേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കേണ്ടതാണ്. എന്നാല്‍ ഇതും ചെയ്തിട്ടില്ല. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വരള്‍ച്ചാ സമയത്ത് അവധി ദിനങ്ങളില്‍ ഉള്‍പ്പെടെ എല്ലാദിവസവും സ്‌കൂളില്‍ നിന്നും ഭക്ഷണം നല്‍കേണ്ടതുണ്ട്. എന്നാല്‍ ചുരുക്കം ഇടങ്ങളിലേ ഇതു നടപ്പിലാകുന്നുള്ളൂ.
കുടിവെള്ളം വിതരണം ചെയ്യാനുള്ള സംവിധാനങ്ങളോ കുഴല്‍ കിണറുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള സംവിധാനമോ ആവശ്യക്കാര്‍ക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യമോ പര്യാപ്തമായ രീതിയില്‍ ചെയ്തിട്ടില്ല. കാലിത്തീറ്റ ബാങ്കുകളും കന്നുകാലി ക്യാമ്പുകളും നിര്‍മ്മിക്കാനുള്ള ശ്രമങ്ങളും നടത്തിയിട്ടില്ല. മേല്‍പ്പറഞ്ഞ കരുതലുകളില്‍ പലരും വരള്‍ച്ചയോട് സാധാരണ സ്വീകരിക്കുന്ന സമീപനങ്ങളാണ്. മിക്കതും വളരെ അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടവയുമാണ്. എന്നാല്‍ ഇന്ന് അതിനൊന്നും പരിഗണന നല്‍കിയില്ല.
വരള്‍ച്ചാ കാലത്ത് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ദുരിത ബാധിത പ്രദേശികളില്‍ ലക്ഷക്കണകക്കിന് പേഴ്‌സണ്‍ ഡെയ്‌സ് ഓഫ് വര്‍ക്ക് അധികം സൃഷ്ടിക്കുകയെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷത്തെ 233 കോടി പേഴ്‌സസണ്‍ ഡെയ്‌സ് എന്ന ലെവല്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഫണ്ടുകള്‍ പോലും അനുവദിച്ചില്ല.
ഇന്നത്തെ ലെവലില്‍ ഒരു വ്യക്തിയുടെ ഒരു ദിവസത്തെ ചിലവു വെച്ചുനോക്കുമ്പോള്‍ ഇത് 50,000 കോടി രൂപയ്ക്കും മുകളില്‍ വരേണ്ടതാണ്. എന്നിട്ടും ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത് വെറും 38,500 കോടി രൂപമാത്രമാണ്. ഇതില്‍ തന്നെ 12,000 കോടി രൂപ കുടിശ്ശിക തീര്‍ക്കാനുള്ളതാണ്. കൂലി ഇതുപോലെ മാസങ്ങളോളം വൈകുന്നത് കോടിക്കണക്കിന് തൊഴിലാളികളുടെ ദുരിതം വര്‍ധിപ്പിക്കുകയേ ഉള്ളൂ.
ഭക്ഷണവും കുടിവെള്ളവും തൊഴിലും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയും ഇല്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതക്കയത്തില്‍ കഴിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങളുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയം തിരിച്ചറിയുമെന്നും എത്രയും പെട്ടെന്ന് അത് തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും കരുതുന്നു.
ഭക്ഷണവും കുടിവെള്ളവും തൊഴിലും മൃഗങ്ങള്‍ക്ക് കാലിത്തീറ്റയും ഇല്ലാത്ത ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതക്കയത്തില്‍ കഴിയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. നിങ്ങളുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരാജയം തിരിച്ചറിയുമെന്നും എത്രയും പെട്ടെന്ന് അത് തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും കരുതുന്നു. പരമ്പരാഗതമായി നല്‍കിവരുന്ന ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കുകയും 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പൂര്‍ണമായി നടപ്പിലാക്കുകയും ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പൂര്‍ണ ഉത്തരവാദിത്തത്തോടെ നടപ്പിലാക്കുകയും വേണം.
Signed –