ന്യൂദല്‍ഹി: പാഠ്യ സമ്മര്‍ദ്ദമടക്കമുള്ള കാരണങ്ങളാല്‍ ഐ.ഐ.ടികളില്‍ നിന്നും എന്‍.ഐ.ടികളില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പഠനം ഉപേക്ഷിച്ചത് 4400 വിദ്യാര്‍ത്ഥികള്‍. സര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രശ്‌നത്തിന് ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 2060 വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലെ വിവിധ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളില്‍ നിന്ന് പഠനം ഉപേക്ഷിച്ചിരിക്കുന്നത്. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചിരിക്കുന്നത്.
2352 വിദ്യാര്‍ത്ഥികളാണ് ഇതേ കാലയളവില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളില്‍ നിന്നും പഠനം ഉപേക്ഷിച്ചിരിക്കുന്നത്. “മറ്റ് കോളേജുകളിലേക്ക് മാറുന്നത്, വ്യക്തിപരമായ കാരണങ്ങള്‍, ആരോഗ്യ കാരണങ്ങള്‍, പഠിക്കുന്നതിനിടെ ജോലി ലഭിച്ചത്, പാഠ്യ സമ്മര്‍ദ്ദം തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകാന്‍ കാരണം.” സ്മൃതി ഇറാനി പറഞ്ഞു.
16 ഐ.ഐ.ടികളും 30 എന്‍.ഐ.ടികളുമാണ് രാജ്യത്തുള്ളത്.