| Saturday, 19th October 2024, 3:47 pm

സിൻവാർ കൊല്ലപ്പെട്ടതിന് പിന്നാലെ നെതന്യാഹുവിൻ്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂട്ട്: ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ശനിയാഴ്ച തെക്കൻ ഹൈഫയിലെ സിസേറിയയിലെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്.

ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ ഇസ്രഈൽ ഗസയിൽ വച്ച് കൊലപ്പെടുത്തിയതിന് രണ്ട് ദിവസത്തിന് പിന്നാലെയാണ് സംഭവമെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു .

ലെബനനിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്താണ് മാധ്യങ്ങൾ പറഞ്ഞു. ഇത് മൂലം ടെൽ അവീവ് പ്രദേശത്ത് സൈറണുകൾ മുഴങ്ങി. മൂന്നാമത്തെ ഡ്രോൺ സിസേറിയയിലെ ഒരു കെട്ടിടത്തിൽ ഇടിക്കുകയും , വലിയ സ്ഫോടനം ഉണ്ടാവുകയും ചെയ്തു.

ഡ്രോൺ ആക്രമണത്തിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നതായി സൗദി ഔട്ട്‌ലെറ്റ് അൽ ഹദത്ത് അവകാശപ്പെട്ടു. എന്നാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ലെബനനിൽ നിന്ന് 70 കിലോമീറ്റർ അകലെ സിസേറിയയിലെ കെട്ടിടത്തിൽ ഇടിക്കുന്നതിന് മുമ്പ് ഡ്രോൺ പറന്നതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2023 ഒക്‌ടോബർ 7-ന് ഹമാസിൻ്റെ ഗസ് യുദ്ധത്തിന് തുടക്കമിട്ട ഇസ്രാഈലിനെതിരായ ആക്രമണത്തിൻ്റെ ശില്പിയായ യഹ്‌യ സിൻവാറിനെ ഇസ്രഈൽ സൈന്യം കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ആക്രമണം .

ഗുരുതരമായി പരിക്കേറ്റ ഹമാസ് തലവൻ കൊല്ലപ്പെടുന്നതിന് മുമ്പ് ഇസ്രഈലി ഡ്രോണിന് നേരെ വടി എറിയുന്ന സിൻവാറിൻ്റെ അവസാന നിമിഷങ്ങളുടെ വീഡിയോയും ഇസ്രായേൽ പങ്കിട്ടിരുന്നു.

അടിയന്തര വെടിനിർത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങളുടെ പശ്ചാത്തലത്തിലും പോരാട്ടം തുടരുമെന്ന് ഹമാസ് പ്രതിജ്ഞയെടുത്തു. നേതാവ് മരിച്ചാലും ഹമാസ് എന്നത്തേക്കാളും ശക്തമായി ഉയർന്നുവരുമെന്ന് സിൻവാറിൻ്റെ ഡെപ്യൂട്ടി ഖലീൽ അൽ-ഹയ്യ പറഞ്ഞു.

സിൻവാറിൻ്റെ മരണവും നെതന്യാഹുവിൻ്റെ വീടിന് സമീപമുണ്ടായ ഡ്രോൺ ആക്രമണവും ഇസ്രഈലും ഇറാൻ പിന്തുണയുള്ള മിഡിൽ ഈസ്റ്റിലെ പ്രോക്സികളും തമ്മിലുള്ള ഒരു സമ്പൂർണ യുദ്ധം പെട്ടെന്ന് രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.

Content Highlight: Drone targets Israeli PM Netanyahu’s home days after Hamas chief’s killing

We use cookies to give you the best possible experience. Learn more